ശ്രീമൂലംപ്രജാസഭ,ലെജിസ്ലേറ്റീവ്കൗൺസിൽ,ശ്രീചിത്രാസ്റ്റേറ്റ്കൗൺസിൽഎന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ആലുംമൂട്ടിൽ തറവാട്ടിലെ സി.ഒ.മാധവൻ്റെയും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയിയും വാരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചു കൃഷ്ണപ്പണിക്കുടെ മകൾ കുഞ്ഞുലക്ഷ്മിയുടെയും മൂത്തപുത്രനായി 1916 മേയ് 7 ന് എം. ഗോപാലൻജനിച്ചു. കായംകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസംതിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എ, തുടർന്ന് തിരുവിതാംകൂർ പട്ടാളത്തിൽ ജെൻ്റിൽമാൻ കേഡറ്റായി പരിശീലനം നേടിയ ശേഷം ഓഫീസറായി നിയമിതനായി. രണ്ടാംലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തോടൊപ്പം ഇന്ത്യക്കകത്തും പുറത്തും സേവനം അനുഷ്ഠിച്ചു. ഇൻഫൻട്രിയിലെമേജറായിരുന്ന അദ്ദേഹം 1947 ൽ ഇന്ത്യ സ്വതന്ത്ര്യയായശേഷം ഒക്ടോബറിൽ പട്ടാളത്തിലെ മേജർ പദവി ഉപേക്ഷിച്ച് തിരുവിതാംകൂർ പോലിസ് സേനയിൽജില്ലാ പോലിസ് സുപ്രണ്ടായി. സൂപ്രണ്ടെന്ന നിലയിൽ സംസ്ഥാന പോലീസിന് നേതൃത്വം നൽകി.തുടർന്ന് ഐ.പി.എസ്. ലഭിച്ചു.1967-ൽ ഐ.ജി.ആയി.1972 – വരെ ഐ.ജി യായിതുടർന്ന് അക്കാലത്ത് സംസ്ഥാന പോലിസ് മേധാവി സ്ഥാനം ഐ.ജി യക്കായിരുന്നു. അന്നത്തെഒരേഒരു ഐ.ജി.( ഡി.ജി.പി. തസ്തിക കേരളത്തിൽ വന്നത് 1980-ൽമാത്രം). തിരുവിതാംകൂർ കൊച്ചിപോലിസ് മാനുവൽ – മദ്രാസ് പോലിസ് മാനുവലുംക്രോഡീകരിച്ച് സമഗ്രമായ ഒരു പോലിസ് സ്റ്റാൻഡിംഗ് ഓർഡഡേഴ്സ് നാല് വാല്യംതയ്യാറാക്കി പ്രസിദ്ധികരിച്ചത് ശ്രീ.എം.ഗോപാലൻ ഐ.പി.എസ്.ആണ്. പോലിസ് പ്രവർത്തനത്തിൻ്റെ സമസ്ത മേഖകളേയും നിയമവിധേയമായരീതിയിൽ പ്രായോഗികമായി പ്രവർത്തിക്കേണ്ടതിൻ്റെ മാഗ്നാകാർട്ടാ- അദ്ദേഹം അവതരിപ്പിച്ചു. മാന്വലിൻ്റെ ഒന്നാം വാല്യത്തിൽ സംഘടനാപരമായ ചട്ടങ്ങളാണ്, രണ്ടാം വാല്യം വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുന്നു. പോലീസ് ഭരണ സംവിധാനത്തിനുള്ള വ്യവസ്ഥകളാണ് മൂന്നാം വാല്യത്തിലുള്ളത്. നാലാം വാല്യം കേസന്വേഷത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ വിവരിക്കുന്നു. പോലീസിൻ്റെ സംഘടനാ പരവും ഭരണപരവുമായ കാര്യങ്ങളെക്കുറിച്ചുള്ളഏത് സംശയവും നിവാരണം ചെയ്യാൻ പര്യാപ്തമായവയാണ് ഒന്നുമുതൽമൂന്നുവരെയുള്ള വാല്യങ്ങൾ. ശാസ്ത്രീയ കുറ്റാന്വേഷണത്തിനു സഹായകമായ കൈ പുസ്തകമാണ് നാലാം വാല്യം അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ മാനുവൽ അഭംഗുരംതുടരുന്നു.അവിടെയാണ് എം.ഗോപാലൻ.ഐ.പി.എസ് എന്ന പോലീസ് മേധാവിയുടെ നേതൃത്വപാടവവും ആജ്ഞാശക്തിയും നാം വിലയിരുത്തുന്നത്.സംസ്ഥാന ആംഡ് ഫോഴ്സ് കമാൻഡൻ്റ്, പോലിസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ, 1955-ൽ പോലിസ് ചട്ടങ്ങൾ എഴുതിയുണ്ടാക്കാനുള്ള ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, 1957-ൽഅസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ, 1959-ൽഉത്തരമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, കോഴിക്കോട്, 1963-ൽഡയറക്ടർ, സിവിൽ ഡിഫൻസ്, ഡയറക്ടർഹോം ഗാർഡ്സ്, ഡയറക്ടർ,ഫയർഫോഴ്സ് , 1964-ൽ ഡയറക്ടർ,വിജിലൻസ് ഇൻവെസ്റ്റിഗേഷൻ,, 1967 മുതൽ 1972 വരെ കേരള പോലിസ്മേധാവി ഐ.ജി., എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം1972-ൽ ഇൻസ്പെക്ടർ ജനറൽ പദവിയിൽനിന്നു വിരമിച്ചു.1972-ൽ ഡെപ്യൂട്ടേഷനിൽ കേന്ദ്രവ്യവസായ സുരക്ഷിതത്വസേനയുടെ ആദ്യത്തെ ഡയറക്ടറായും തുടർന്ന് 1973 -ൽ സി.ബി.ഐ.ജോയിൻ്റ് ഡയറക്ടറായുംസേവനം അനുഷ്ഠിച്ചു.1975-ൽ റിട്ടയർ ചെയ്തശേഷംനർമ്മദഗ്രൂപ്പ് കമ്പനികളുടെ ചെയർമാനിരുന്നു. സ്തുത്യർഹമായ സേവനത്തിന് നിരവധിതവണ രാഷ്ട്രപതിയുടെ പോലീസ് മെഡലും കേരള സർക്കാരിൻ്റെ പോലിസ് മെഡലും ഫയർ സെർവീസസ് മെഡലും അദ്ദേഹത്തിന്ലഭിച്ചു.ഒരു പോലിസ് ഉദ്യോഗസ്ഥന് ഉന്നതതത്വങ്ങളും ഭരണ ആദർശങ്ങളും മുറുകെപിടിക്കാൻകഴിയുമെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ അദ്ദേഹം തെളിയിച്ചു.പ്രയാസകരമായ സാഹചര്യത്തിലും അദ്ദേഹം കാര്യക്ഷമതയും നിസ്വാർത്ഥതയും തൻ്റെ കർത്തവ്യങ്ങൾ സത്യസന്ധമായി നിർവഹിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു. കേരളസംസ്ഥാന കണ്ട ധീക്ഷണശാലിയായ പോലിസ് മേധാവി എം.ഗോപാലൻ ഐ.പി.എസ് 1995 ആഗസ്റ്റ് 19-ാം തീയതിഅന്തരിച്ചു.
ദക്ഷിണേന്ത്യയിൽ ആദ്യമായി ഇംഗ്ലിഷ് ഐഛികമായെടുത്ത് എം.ഏ ബിരുദംനേടിയ വനിത ആലപ്പുഴ, അരൂർ പ്രൊഫ. കെ. ഗൗരിശങ്കുണ്ണി എം.എ, എൽ.റ്റി യുടെയും കോഴിക്കോട്ട് തളാച്ചേരി കുടുംബാംഗം മദ്രാസ് സംസ്ഥാനത്തിലെ ജഡ്ജിയും പ്രമുഖഅഭിഭാഷകനുമായAdv.ടി.ശങ്കുണ്ണിയുടെ മകൾ ഡോ.ചിത്രാഗോപാലൻ Late (റിട്ട: പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്) ആയിരുന്നുഭാര്യ…മക്കൾ .ജി.ബാലഗോപാൽ ഐ.എ.എസ്.(റിട്ട. യൂണിസെഫ് ഡയറക്ടർ ), ജി.രാജഗോപാൽ ( ബിസിനസ്), ഡോ.മോഹൻ ഗോപാൽ (2006 മുതൽ 2011 വരെസുപ്രിംകോടതിയുടെ നാഷണൽ ജുഡിഷ്യൽ അക്കാദമിയുടെ ഡയറക്ടർ, 2012 – 19 വരെ ഇന്ത്യയുടെ സുപ്രിംകോടതികളുടെ നാഷണൽ കോർട്ട് മാനേജ്മെൻ്റ് സിസ്റ്റംസ് കമ്മിറ്റിയുടെ സ്ഥാപകചെയർമാൻ, ബംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ്ചാൻസലർ),ജി.നിരഞ്ജന(അമേരിക്ക)..
