തിരുവനന്തപുരം :വിസി നിയമനത്തിൽ ഡിജിറ്റൽ,സാങ്കേതിക സർവ്വകലാശാലകളിൽ മുഖ്യമന്ത്രിയുമായി സമായവായ ത്തിലെത്തിയതിന്റെ തുടർച്ചയായി കേരള, എംജി സർവകലാശാലകളിൽ സ്ഥിരം വിസി മാരെ നിയമിക്കുവാനുള്ള നടപടികൾ ലോക് ഭവൻ ആരംഭിച്ചു
കാലിക്കറ്റ് സർവ്വകലാശാല സെ നറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തതിനെ തുടർന്ന് സെർച്ച് കമ്മിറ്റി പുന: സംഘടിപ്പിച്ചുകൊണ്ട് ഗവർണർ ഉത്തരവിട്ടിരുന്നു. വിജ്ഞാപന പ്രകാരം 40 ഓളം അപേക്ഷകൾ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് ലോക് ഭവന് ലഭിച്ചിട്ടുണ്ട്. അടുത്തമാസം ജനുവരിയിൽ തന്നെ സെർച്ച് കമ്മിറ്റി യോഗം ചേർന്ന് സ്ഥിരം വിസി നിയമനത്തിനുള്ള പാനൽ ഗവർണർക്ക് നൽകും.
കേരള,
എം ജി സർവകലാശാലകളിൽ
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് സർക്കാർ കോടതിയിൽ ചോദ്യം ചെയ്തതിനെതുടർന്ന് കോടതി തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയുടെ തുടർച്ചയെന്നോണം ഗവർണർ രൂപീകരിച്ചിരുന്ന കമ്മിറ്റി പിൻവലിച്ച ശേഷം എംജി,കേരള സർവകലാശാല വിസി മാരോട് സർവകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ
ലോക് ഭവൻ ആവശ്യപ്പെട്ടിരിക്കുകയാണ്. യുജിസിയുടെയും,
ചാൻസറുടെയും സർവ്വകലാശാലയുടെയും പ്രതിനിധികളാണ് സേർച്ച് കമ്മിറ്റിയിൽ ഉണ്ടാവുക. ഗവർണറാണ് കമ്മിറ്റി രൂപീകരിക്കേണ്ടത്. യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയില്ലാതെ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്നാണ് സർക്കാർ കോടതിയെ സമീപിച്ച് ഉത്തരവ് തടഞ്ഞത്. ജനുവരി മൂന്നാം വാരം സേർച്ച് കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞാൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് ഒരു മാസം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുമ്പ് വിസി നിയമനം അസാധ്യമാകും.
സമവായത്തിനിടെ സിപിഎം ന് മുൻതൂക്കമുള്ള സംസ്കൃത സർവ്വകലാശാല സിൻ ഡിക്കേറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ സ്വകാര്യ ഏജൻസിക്ക് ആറേക്കർ ഭൂമി വിട്ടു നൽകാനുള്ള നീക്കം ഗവർണർ തടഞ്ഞു. ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് സിൻഡിക്കേറ്റ് അംഗങ്ങളും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും നൽകിയ പരാതികളു ടെ അടിസ്ഥാനത്തിലാണ് ഗവർണർ മേൽ നടപടികൾ തടയാനും വിസി യോട് വിശദീകരണം ചോദിക്കാനും ഉത്തരവിട്ടത്.
