തിരുവനന്തപുരം:തദ്ദശ തെരഞ്ഞെടുപ്പ് വിധി ഇന്നറിയാം. രാവിലെ 8മണിക്ക് വോട്ടണ്ണൽ ആരംഭിക്കും. ഗ്ലാമർ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപറേഷൻ ഫലം എല്ലാപേരും ഉറ്റു നോക്കുന്നു.
ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റില്‍ നിന്നും തത്സമയം അറിയാം. മൂന്ന് സൈറ്റുകളാണ് തെരഞ്ഞെടുപ്പ് ഫലമറിയാൻ സജ്ജമാക്കിയിരിക്കുന്നത്.
https://trend.sec.kerala.gov.in , https://lbtrend.kerala.gov.in , https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളില്‍ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും.
ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടു നില അപ്പപ്പോള്‍ തന്നെ സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. മാധ്യമങ്ങള്‍ക്കു വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഫലം തത്സമയം അറിയാൻ മൂന്ന് വെബ്സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. https://sec.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. https://trend.sec.kerala.gov.in , https://lbtrend.kerala.gov.in , https://trend.kerala.nic.in സൈറ്റുകള്‍ ഫലമറിയാൻ സഹായിക്കും. ഈ മൂന്ന് വെബ്സൈറ്റുകളാണ് പൊതുജനങ്ങള്‍ക്ക് തത്സമയം ഫലം അറിയാൻ തയ്യാറാക്കിയിരിക്കുന്നത്.
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ വന്നുതുടങ്ങും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റുകളിലായിരിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി – കോർപറേഷൻ തലങ്ങളില്‍ വോട്ടെണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.
തെരഞ്ഞെടുപ്പ് വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാൻ അനുവാദമുള്ളത്.
