തദ്ദേശതെരഞ്ഞെടുപ്പ് ;നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ സ്വതന്ത്ര സ്ഥാനാർഥി തിരുമംഗലം സന്തോഷിന് പിന്തുണയുമായ് സോഷ്യൽ കളക്റ്റീവ്1 min read

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർഥി യായ് മത്സരരംഗത്തുള്ള തിരുമംഗലം സന്തോഷിന് പിന്തുണയേറുന്നു.

അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ജനകീയ മുഖമുദ്ര യായ് മാറിയ സോഷ്യൽ കളക്റ്റീവ് എന്ന സംഘടനയാണ് തിരുമംഗലം സന്തോഷിന് പിന്തുണ പ്രഖ്യാപിച്ചത്.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പനങ്ങാട്ടുകരി വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് തിരുമംഗലം സന്തോഷ്‌. രണ്ട് പതിറ്റാണ്ടിലേറെയായ് നെയ്യാറ്റിൻകരയിലെ ജനകീയമുഖവും, രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മികച്ച പൊതു പ്രവർത്തകനാണ് തിരുമംഗലം സന്തോഷ്‌.വിവിധ സാമൂഹ്യ സംഘടനകളിലൂടെയും, തിരുമംഗലം റസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്ന, ജനങ്ങളുടെ ഇടയിൽ സജീവ സാനിധ്യമായിരുന്ന തിരുമംഗലം സന്തോഷിന് പാർട്ടി സ്ഥാനാർഥിത്തം നൽകിയിരുന്നില്ല. ജനഹിതം മാനിച്ചും, സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് സന്തോഷ്‌ മത്സര രംഗത്ത് ഇറങ്ങിയത്.

തിരുമംഗലം സന്തോഷ്‌ സ്ഥാനാർഥിത്തം പ്രഖ്യാപിച്ച ഉടനെ തന്നെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു.

അഴിമതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന സോഷ്യൽ കളക്റ്റീവിന്റെ പിന്തുണ തന്റെ സാമൂഹ്യ മേഖലയിലെ അംഗീകാരമാണെന്നും, ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും, വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നും തിരുമംഗലം സന്തോഷ്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *