നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ അഥവാ ലിവർ. ദഹനത്തെ സഹായിക്കാനും, വിഷാംശങ്ങളെ പുറന്തള്ളാനും കരൾ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാൽ നാം പലപ്പോഴും അശ്രദ്ധയായി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കരളിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കരളിൻ്റെ നശിച്ചു പോകുന്ന കോശങ്ങൾക്കു പകരമായി ഒരു പരിധി വരെ കരൾ തന്നെ പുതിയ കോശങ്ങളിലൂടെ ശരിയാക്കി എടുക്കുന്ന ഒരു കാരണം കൊണ്ടാണ് നാം പലപ്പോഴും അപകടത്തിൽ പെടാതെ പോകുന്നത്. കരളിൻ്റെ ആരോഗ്യത്തിനായി നാം ഒഴിവാക്കേണ്ട മൂന്നുതരം പ്രധാന ഭക്ഷണങ്ങൾ താഴെ പറയുന്നു.
*കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോഡകൾ, എനർജി ഡ്രിങ്കുകൾ, പാക്കറ്റുകളിൽ ലഭിക്കുന്ന പഴച്ചാറുകൾ, സ്വീറ്റ് റ്റീ എന്നിവ കരളിൻ്റെ പ്രധാന ശത്രു ആണ്. ഇവ ക്രമേണ കരൾ വീക്കത്തിനും ഇൻഫ്ലമേഷനും കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം പോലും കരളിന് ദോഷമാണെന്ന് ഓർക്കണം
*അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങൾ

പാക്കറ്റുകളിൽ ലഭിക്കുന്ന പലഹാരങ്ങൾ, വറുത്ത സ്നാക്സുകൾ, റെഡി ടു ഈറ്റ് വിഭവങ്ങൾ എന്നിവ ഈ വിഭാഗത്തിൽ പെടുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ചീത്തക്കൊഴുപ്പും, രാസവസ്തുക്കളും കരൾ കോശങ്ങളെ നശിപ്പിക്കുന്നു, കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.”ഡീപ്
ഫ്രയിംഗ് മീൻസ് വി ആർ ഡൈയിംഗ്”
*മദ്യം
കരളിനെ നേരിട്ട് ബാധിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മദ്യം. തുടർച്ചയായ മദ്യപാനം സിറോസിസ് പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കുന്നു, ലിവർ ക്യാൻസർ, ലിവർ ഫെല്യുവർ വരെ എത്തുന്നു.
ഗവേഷണാനന്തരം എയിംസിലെ ഡോക്ടർസൗരദ് സേതി ഇവയെല്ലാം വ്യക്തമാക്കുന്നു.
*ആധുനിക ഭക്ഷണക്രമത്തിലെ മോശം ഗുണങ്ങളുള്ള” ഹൈ ഫ്രക്ടോസ് കോൺ സ്വീറ്റ്” ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന വില കുറവുള്ള സംസ്കരിച്ച മധുരപദാർത്ഥമാണ്.
സോഫ്റ്റ് ഡ്രിംഗ്, എനർജി ഡ്രിംഗ്, പായ്ക്ക് ചെയ്ത മധുരപലഹാരങ്ങൾ
മിഠായികൾ, പ്രഭാതഭക്ഷണ സീറിയൻസ്, ല ഘുഭക്ഷണ ബാറുകൾ, സാലഡ് ഡ്രെസ്സിംഗുകൾ, കൊച്ചപ്പ് മസാലകൾ, ബ്രഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ഫ്രൂട്ട് സ്മൂത്ത്, രുചിയുള്ള തൈര് ഇവയിലെല്ലാം ഫ്രക്ടോസ് ചേർക്കാറുണ്ട്, ആയതിനാൽ ഇവയെല്ലാം ഒഴിവാക്കണം.
*ആരോഗ്യസംരക്ഷണത്തിനായി ബാലൻസ്ഡ് ഡയറ്റ് അഥവാ സമീകൃതാഹാരം ശീലമാക്കുക, ലേബലിനെ ഒറ്റനോട്ടത്തിൽ വിശ്വസിക്കരുത്, വീട്ടിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കുക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കു പകരമായി ആരോഗ്യകരമായവ ഉപയോഗിക്കുക, കൃത്രിമ മധുരപലഹാര കെണിയിൽ വീഴരുത്.
ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി .
