ശിവശങ്കർ ഇന്ന് പുറത്തിറങ്ങും1 min read

3/8/23

തിരുവനന്തപുരം :ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ ശിവശങ്കർ ഇന്ന് ജയിലിൽ നിന്നും ഇറങ്ങും.ഇന്നലെ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.

വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. അറസ്റ്റിലായി 169-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ കേസില്‍ ഫെബ്രുവരി 14നാണ് എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Leave a Reply