എൽ.ഡി. എഫ് കൺവീനർ സന്തോഷ് കുഴിവേലിൽ ബി.ജെ.പി.യിൽ ചേർന്നു.1 min read

കടുത്തുരുത്തി: -എൽ.ഡി.എഫ് ഞീഴുർ പഞ്ചായത്ത് കൺവീനറും , ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും, കടുത്തുരുത്തി നിയോജക മണ്ടലം പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽ എല്ലാ വിധ സ്ഥാനമാനങ്ങളും രാജി വച്ച് ബി.ജെ.പി.യിൽ ചേർന്നു. കടുത്തുരുത്തി റബർ മാർക്കറ്റിങ്ങ് സൊസൈറ്റി അഴിമതി നടത്തി തകർത്തിട്ട് അവർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഭരണകക്ഷിയായ എൽ.ഡി. എഫ് ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചും, 132 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പന്നി ഫാമിനെ സംരക്ഷിക്കുന്ന ഇരട്ട താപ്പ് നയം പഞ്ചായത്ത് ഭരണ സമിതി സ്വീകരിക്കുന്നതിനെ പ്രതിക്ഷേധിച്ചുമാണ് താൻ രാജി വക്കുന്നതെന്ന് സന്തോഷ് കുഴിവേലിൽ അറിയിച്ചു.സന്തോഷ് കുഴിവേലിയെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരുടെ സാന്നിധ്യത്തിൽ അംഗത്വം നൽകി സ്വീകരിച്ചു. സന്തോഷ്‌ കുഴിവേലിയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രഭാരിയുമായ കൃഷ്ണകുമാർ കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശികുമാർ, ജില്ലാ സെക്രട്ടറി,സുധീപ് നാരായണൻ, മണ്ഡലം പ്രസിഡന്റ്‌ മാരായ സിജോ സെബാസ്റ്റ്യൻ, അശ്വന്തു മാമലശ്ശേരി,ജില്ല ഐ റ്റി ഇൻചാർജ് ആനന്ദ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയചന്ദ്രൻ, ഞീഴൂർ ബിജെപി പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പ്രകാശ് കെകെ എന്നിവരുടെ നേത്യത്വത്തി ൽ മെമ്പർ ഷിപ് നൽകി ഷാൾ അണിയിച്ചു ബിജെപിയിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *