പത്ര പ്രവർത്തക പെൻഷൻ വർധിപ്പിക്കണം:കെ യൂ ഡബ്ലൂ ജെ1 min read

 

പത്തനംതിട്ട :- രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ (കെ യൂ ഡബ്ലൂ ജെ) അറുപത്തി ഒന്നാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ സമാപിച്ചു
മന്ത്രി കെഎൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു
യൂണിയൻ പ്രസിഡന്റ് കെപി റജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് എടപ്പാൾ റിപ്പോർട്ട് അവതരിപ്പിച്ചു.
പത്ര പ്രവർത്തകർക്കുള്ള പെൻഷൻ 11000രൂപയിൽ നിന്നും 20000രൂപയായി വർധിപ്പിക്കണമെന്ന് വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേമ പെൻഷൻ വർധിപ്പിച്ച സ്ഥിതിക്ക് പത്രപ്രവർത്തക പെൻഷനും വർധിപ്പിക്കണമെന്നും .
മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിന് സെസ് ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
സംസ്ഥാനത്തു നിന്നും പുറത്തുമായി ആയിരത്തോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *