കുമാര കേരളവർമ്മ സംഗീത ലോകത്തെ വിലമതിയ്ക്കാനാകാത്ത സമ്പത്ത് – ജി.ആർ.അനിൽ1 min read

 

തിരുവനന്തപുരം :സംഗീത ലോകത്ത് വിലമതിയ്ക്കാനാകാത്ത സംഭാവന നൽകിയ കുമാര കേരള വർമ്മ സംഗീത ലോകത്തെ മഹാത്ഭുതമാ ണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ലോക സംഗീതദിനത്തോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ഗാനരത്ന പുരസ്‌കാരം കുമാര കേരളവർമ്മയ്ക്ക് മന്ത്രി സമർപ്പിച്ചു. വയലാർ രാമവർമ്മ സാംസ്‌കാരികവേദി പ്രസി ഡന്റ് ജി. രാജ്മോഹന്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗായിക ബി.അരുന്ധതി, സംഗീതജ്ഞൻ പാർവ്വതീപുരം പത്മനാഭഅയ്യർ, വയലാർ രാമവർമ്മ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കൺവീനർ ജി.വിജയകുമാർ, മുക്കംപാല മൂട് രാധാകൃഷ്ണൻ, കരകുളം പഞ്ചായത്ത് പ്രസിഡന്റ്റ് യു.ലേഖറാണി എന്നിവർ സംസാരിച്ചു. കാച്ചാണി ബ്രദേഴ്സ‌് ലൈബ്രറി പ്രസിഡൻ്റ് കച്ചാണി മുരുകൻ, റസിഡൻ്റ്സ് അസോസി യേഷൻ പ്രസിഡൻ്റ് കാച്ചാണി രവി തുടങ്ങിയവർ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *