കെ ടി യു ബോർഡ് ഓഫ് ഗവർണർണേഴ്സ് യോഗം നാളെ;ഗവർണർ പങ്കെടുക്കും1 min read

 

തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയുടെ നാളെ ചേരുന്ന ബോർഡ് ഗവർണർമാരുടെ യോഗത്തിൽ ഗവർണർ പങ്കെടുക്കും. ബഡ്ജറ്റ് പാസാക്കാനുള്ളസിൻഡിക്കേറ്റ്യോഗം മൂന്നുതവണ കോറം തികയാതെ മൂന്ന് തവണ മാറ്റിവെച്ചതുകൊണ്ട് പ്രത്യേകഅധികാരം ഉപയോഗിച്ച് ബഡ്ജറ്റ് വിസി അംഗീകരിച്ചിരുന്നു. പ്രസ്തുത ബജറ്റ് പാസാക്കുന്നതിനു വേണ്ടിയാണ് ബോർഡ് ഓഫ് ഗവർണർണേ ഴ്‌സിന്റെ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്.
സാങ്കേതിക സർവകലാശാലയിൽ വച്ച് തന്നെയാണ് യോഗം ചേരുന്നത്. ഗവർണർ പങ്കെടുക്കുന്ന തുകൊണ്ട് ശക്തമായ പോലീസ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 30 പേരാണ് ബോർഡിൽ അംഗങ്ങളായുള്ളത്. നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി അംഗീകരിക്കാത്ത കൊണ്ട് സിൻഡിക്കേറ്റിലും
ബോർഡിലും അധികമായി ഉൾപ്പെടുത്തിയിരുന്ന ആറുപേരെ ഒഴിവാക്കിയാണ് നാളെ യോഗം ചേരുന്നത്. പത്തു പേരാണ് ബോർഡിൻറെ കോറം . കോറം തികയാതെ വന്നാൽ ഗവർണർ പ്രത്യേകഅധികാരം ഉപയോഗിച്ച് ബഡ്ജറ്റ് പാസാക്കും.

Leave a Reply