കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നാളെ മുതൽ ലഭിക്കും, ആദ്യം ഡ്രൈവർ മാർക്കും , കണ്ടക്ടർ മാർക്കും1 min read

21/7/22

തിരുവനന്തപുരം :കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം നാളെ മുതൽ നടക്കും.

ജൂണ്‍ മാസത്തെ ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്പളം കിട്ടുക.സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്.

ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല.ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്‍റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അഭ്യര്‍ത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു

 

Leave a Reply