ശ്രീകൃഷ്ണ സ്തുതി; പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ1 min read

18/8/22

 

ശ്രീ കൃഷ്ണ സ്തുതി….. രചന :പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ, മൊബൈൽ =9846748613.

 

“വെണ്ണകട്ടുണ്ണുന്നകണ്ണാ,എ ന്റെ

കണ്ണിന്റെ മുൻപിൽ കണി കണ്ടിടേണം

പീലിച്ചൂടും മുടിയും നല്ല പുഞ്ചിരി ചേലു
മെനിക്കുകാണാൻകൊതിസർവദാ

ഗോപികമാരുമൊരുമിച്ചു വാഴുന്ന

കേളികൾ കാണാൻ കരളി നോരനുഗ്രഹം

കൂട്ടരുമൊത്തു പശുക്കളെ മേയ്ച്ചങ്ങു കാട്ടിൽ നടപ്പതു

കാണുവാനാഗ്രഹം കാളി യൻ തന്നുടെ പത്തി

മേലേറീട്ടു താളം ചവിട്ടിടുന്ന കാഴ്ച കാണാൻ കൊതി

ഇങ്ങനെ യായിര മായിരം കാഴ്ചകൾ

മങ്ങിടാതെന്നുള്ളിൽ വാനിടെ ണം

ആയിരം പദ്യങ്ങളാലെ മേല്പത്തൂരിന്

ആടലെ ല്ലാ മകറ്റീ ടുന്ന കണ്ണാ, ഞാൻ

ആയിരം വട്ടം നമസ്കരിക്കാം എന്റെ

ആടലഴിക്കുവാൻ കനിയേണമേ”..

Leave a Reply