വിശ്രുതനായ നയതന്ത്രപ്രതിനിധിയും രാജ്യ തന്ത്രജ്ഞനുംഉത്തമ ഇന്ത്യൻ പൗരനുംഅനിഷേധ്യമായ കർമ്മ കുശലത കൊണ്ടും അനാദൃശ്യമായ നയതന്ത്ര പാടവം കൊണ്ടും വിശാലമായ മനുഷ്യ സ്നേഹം കൊണ്ടും സ്വന്തം നാട്ടിലും ലോകത്തെങ്ങും സാമാന്യ ജനങ്ങളുടെയും ഭരണാധികാരികളുടെയുംഹൃദയം കവർന്നുപ്രശസ്തിയുടെ കൊടു മുടി കയറിയ കേരളപുത്രനാണ് കുമാര പത്മനാഭശിവശങ്കരമേനോൻ എന്ന കെ പി എസ് മേനോൻ.കോട്ടയത്ത് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന ഒറ്റപ്പാലത്തുകാരനായ അഡ്വ.എൻ സി കുമാരമേനോന്റെയും നേമം പ്ലാവിളവീട്ടിൽജാനകിയമ്മയുടെയും മൂന്നാമത്തെ പുത്രനായി കെ .പി . ശിവശങ്കര മേനോൻ 1898 ഒക്ടോബർ 18ന് കോട്ടയത്ത് ജനിച്ചു.കോട്ടയം സിഎംഎസ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സിഎംഎസ് കോളജിൽ നിന്ന്ഇൻറർ മീഡിയ പാസായി തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന്ബിരുദവും 1918-ൽഇംഗ്ലണ്ടിൽ പോയി ഓക്സ്ഫോർഡിലെക്രൈസ്റ്റ് ചർച്ച് കോളേജിൽ നിന്നുംമോഡേൺ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടി. ഇംഗ്ലണ്ടിൽ 1921- ൽനടന്ന ഐ സി എസ് ,പരീക്ഷയിൽ അദ്ദേഹത്തിന് ഒന്നാം റാങ്ക് ലഭിച്ചു.ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി.പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ തൃശ്ശിനാപള്ളിയിൽ അസിസ്റ്റൻറ് കളക്ടറായി 1923ലാണ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഹൈദരാബാദിലെ റസിഡന്റിന്റെ അണ്ടർ സെക്രട്ടറി വടക്ക് പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തെ ചീഫ് കമ്മീഷണറുടെ അണ്ടർ സെക്രട്ടറി, സിലോണിലെ ഇന്ത്യൻ ഏജൻ്റ് ബലൂചിസ്ഥാനിലെ പൊളിറ്റിക്കൽ ഏജൻ്റ്, 1934 മുതൽ 1936 വരെഭരത്പൂർ ദിവാൻ , ഇന്ത്യാക്കാരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനുളള ഒരു സ്പെഷ്യൽ ആഫീസറായി സാൻസിബാർ , കെനിയ, ഉഗാൻഡാ എന്നീ രാജ്യങ്ങളിലേക്ക്ബ്രിട്ടീഷ് ഗവൺമെൻറ് അദ്ദേഹത്തെ നിയോഗിക്കപ്പെട്ടു. 1940 മുതൽ 1943 വരെ കെ.പി.എസ് മേനോൻപടിഞ്ഞാറൻ രാജപുട്ടാണാസ്റ്റേറ്റിലെ ഭരണാധികാരം വഹിച്ചു. 1943 മുതൽ 1947 വരെചൈനയിൽഇന്ത്യ ഗവൺമെൻറ് ഏജൻറ്ജനറലും 1947 ൽ സ്വാതന്ത്ര്യലബ്ധിയോടെ ചൈനയിലെ ഇന്ത്യൻ അംബാസഡർആയി നിയമിക്കപ്പെട്ടു. 1948 മുതൽ 1952 വരെഇന്ത്യ ഗവൺമെൻറ് വിദേശകാര്യ വകുപ്പ് സെക്രട്ടറി ആയി നിയമിതനായി. 1952-ൽറഷ്യൻ അംബാസഡറായി നിയോഗിക്കപ്പെട്ടു പോളണ്ട് ,ഹംഗറി,സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡറും ആയിരുന്നു.1961ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു.പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രിയങ്കരനായ വ്യക്തിയായിരുന്നുകെപിഎസ് മേനോൻ.ബ്രിട്ടീഷ് ഗവൺമെൻ്റ് 1941 സി. ഐ.ഇ.ബിരുദം നൽകി ബഹുമാനിച്ച കെ.പി.എസ് .മേനോനെ സ്വതന്ത്ര ഭാരതം 1958 -ൽപത്മഭൂഷൺബിരുദം നൽകി ആദരിച്ചു.ധാരാവാഹിയായി ഇംഗ്ലീഷിൽ എഴുതുവാനും പ്രസംഗിക്കുവാനും കഴിവുണ്ടായിരുന്ന മേനോൻ മലയാളഭാഷയിലും സാഹിത്യത്തിലുംനിരവധി കൃതികൾ കൈരളിക്ക് കാഴ്ചവച്ചു. “ഓർമ്മകളും ആത്മഗതങ്ങളും ‘ , ”ആത്മകഥ “മെനി വേൾഡ്സ് ”(രണ്ട് ഭാഗങ്ങൾ) ‘, “ഡെൽഹി -ചുങ്കിംഗ് “, “റഷ്യൻ പനോരാമ “, “മൂന്നു വൻകരകളിലൂടെ” , “ഫ്ളൈയിംഗ് ട്രോയികാ, ” , “റഷ്യ റീ വിസിറ്റഡ് ” , സർ. സി.ശങ്കരൻ നായർ ( ജീവചരിത്രം),എന്നീ ഗ്രന്ഥങ്ങൾ വളരെയേറെ ജനശ്രദ്ധ നേടിയവയാണ്.ആർഭാടം ഇല്ലാത്ത ലളിത ജീവിതമായിരുന്നു കെപിഎസ് മേനോൻ നയിച്ചിരുന്നത്.വായനാശീലം അദ്ദേഹത്തിൻ്റെസംഭാഷണങ്ങളിൽ സ്ഫുരിച്ചിരുന്നു.ഇന്ത്യാ- സോവിയേറ്റ്സൗഹൃദത്തിന്റെയും ചേരി ചേര നയത്തിന്റെയും പിന്നിൽതാല്പര്യത്തോടെ പ്രവർത്തിച്ചിരുന്നഅദ്ദേഹം. 1982- നവംബർ 22 -ാം തീയതിഒറ്റപ്പാലത്തുള്ള സ്വഗ്രഹത്തിൽ വച്ച്സംഭവബഹുലമായ ആ ധന്യ ജീവിതത്തിന് 84-ാം വയസ്സിൽതിരശ്ശീല വീണു.പ്രമുഖ അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെഏക മലയാളി പ്രസിഡന്റുമായിരുന്ന സർ സി ശങ്കരൻ നായരുടെ മകൾ പാലാട്ട് സരസ്വതി അമ്മയായിരുന്നു ഭാര്യ.മുൻവിദേശകാര്യ സെക്രട്ടറിയും അംബാസിഡറുംമായിരുന്ന കെ.പി.എസ് മേനോൻ ജൂനീയർ(കിഴക്കേ പാലാട്ട് ശങ്കരമേനോൻ) മകനാണ്..
2025-11-22
