തീവണ്ടിയിലെ തീ വൈപ്പ് ;പ്രതിക്കായി അന്വേഷണ സംഘം നോയിഡയിൽ1 min read

4/4/23

തിരുവനന്തപുരം :ട്രെയിനിലെ തീ വയ്പില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം ത്തര്‍പ്രദേശിലെ നോയിഡയിലെത്തി.

ഇയാളുടെ പശ്ചാത്തലം പരിശോധിക്കുന്നതിനാണ് റെയില്‍വേ പോലീസ് കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട ഉദ്യോഗസ്ഥരാണ് വിമാനമാര്‍ഗം രാവിലെ നോയിഡയിലെത്തിയത്.

ഷാറൂഖ് സെയ്ഫിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ അയാള്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് പഠിച്ചതെന്നും മരപ്പണിക്കാരനാണെന്നും പറയുന്നു. എന്നാല്‍ അക്കൗണ്ട് ലോക് ചെയ്തിരിക്കുകയാണ്.

ഷാറൂഖ് സെയ്ഫിന് ക്രിമിനല്‍ പശ്ചാത്തലമടക്കം ണ്ടോയെന്ന അന്വേഷണ സംഘം പരിശോധിക്കും. മാര്‍ച്ച്‌ 31നാണ് ഇയാളുടെ മൊബൈല്‍ അവസാനം പ്രവര്‍ത്തിച്ചത്. 31ന് മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത് സിം മാറ്റിയ ഇയാള്‍ കേരളത്തിലേക്ക് പുറപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

Leave a Reply