കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ;സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നൽകി റൂറൽ എസ് പി1 min read

കൊല്ലം :കൊല്ലം  ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ (6) തട്ടിക്കൊണ്ടു പോയത്.

ഇന്ന് വെെകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂ‌ര്‍ കാറ്റാടിമുക്കില്‍ വച്ച്‌ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച തന്നെ കാറില്‍ വലിച്ചിഴച്ചതായും സഹോദരൻ മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply