കേരള വിസി യുടെഉത്തരവിനു പുല്ലുവില1 min read

 

തിരുവനന്തപുരം :സർവകലാശാല ഭരണം സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം ജീവനക്കാരുടെ സംഘടനയും ഏറ്റെടുത്തു.

സസ്പെൻഷനിലായ രജിസ്ട്രാർ ഓഫീസിൽ ഹാജരാവുന്നത് തടയുന്നത് കൂടി ഉദ്ദേശിച്ച് റൂമിന് പ്രത്യേക സംരക്ഷണം നൽകണമെന്നും മുറിയിൽ അനധികൃതമായി ആരെയും പ്രവേശിക്കാൻ അനുവദിക്കരുതെന്നും യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസർക്ക് വൈസ് ചാൻസലർ നിർദ്ദേശം നൽകിയെങ്കിലും ഇന്ന് രാവിലെ ഓഫീസിൽ ഹാജരായ കെ.എസ്. അനിൽകുമാറിന് സിൻഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരുടെ ഇടത് സംഘടന നേതാക്കളും ചേർന്ന് സ്വീകരിച്ച് മുറിയിലേക്ക് ആനയിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ കാഴ്ചക്കാരായി നോക്കി നിന്നു.

ഓഫീസിൽ പ്രവേശിക്കരുതെന്ന വിസി യുടെ ഉത്തരവ് രജിസ്ട്രാറെ അറിയിച്ചു വെങ്കിലും അംഗീകരിക്കാൻ കൂട്ടാക്കിയില്ലായെന്ന് പോലീസ് ഓഫീസർ കൂടിയായ സെക്യൂരിറ്റി ഓഫീസർ വിസി ക്ക് റിപ്പോർട്ട് നൽകി.

പുതുതായി രജിസ്ട്രാറുടെ ചുമതലനൽകിയ മിനി കാപ്പന് ഫയൽ ട്രാൻസ്ഫർ ഐ ഡി നൽകുന്നത് ജീവനക്കാരുടെ സംഘടന നേതാക്കൾ വിലക്കി. അനിൽ കുമാറിന് തന്നെ ഫയലുകൾ അയക്കുവാനുള്ള സൗകര്യമൊരുക്കി. ഇക്കാര്യങ്ങൾക്ക് ഭരണ വിഭാഗം സെക്ഷൻ ഓഫീസറെയാണ് നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തിയിട്ടുള്ളത്.

സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ മുഖേന വരുന്ന ഫയലുകൾ വിസി ക്ക് അയക്കേണ്ട എന്നും അദ്ദേഹം അംഗീകരിച്ചുവരുന്ന ഫയലുകൾ മാറ്റിവയ്ക്കാനും വി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.

അത്യാവശ്യ ഫയലുകൾ വിസി ക്ക് നേരിട്ട് അയക്കാൻ ജോയിൻറ് രജിസ്ട്രാർ മാർക്ക് വിസി നിർദ്ദേശം നൽകി.

ആരോഗ്യ സർവ്വകലാശാലയുടെ പുതുതായി കോഴിക്കോട് മെഡിക്കൽകോളേജ് വളപ്പിൽആരംഭിക്കുന്ന സ്കൂൾ ഓഫ് ഫാമിലി ഹെൽത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ അവസാനഘട്ട പരിശോധനയുമായി ബന്ധപ്പെട്ട് വിസി കോഴിക്കോടാണ്.

Leave a Reply

Your email address will not be published. Required fields are marked *