കേരള’ സെനറ്റ്-ജാതി വിവേചനം- ഡീൻ ഡോ: വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം- വിസി യോഗം പിരിച്ചുവിട്ടു1 min read

തിരുവനന്തപുരം :നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കേരള സർവകലാശാല സെനറ്റ് യോഗം ബഹളത്തെ തുടർന്ന് വിസി ഡോ: മോഹനൻ കുന്നുമ്മേൽ പിരിച്ചുവിട്ടു. രാവിലെ എട്ടര യ്ക്ക് യോഗം ആരംഭിച്ചുവെങ്കിലും ഡീനിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക, സംസ്കൃത പി എച്ച് ഡി ബിരുദം നൽകുന്നത് എതിർത്ത പൌരസ്ത്യ ഭാഷ ഡീൻ ഡോ: വിജയകുമാരിയെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലക്കാർഡുകളുമായി സിപിഎം സെനറ്റ് അംഗങ്ങൾ വിസി യെ ഉപരോധിക്കുകയായിരുന്നു.

തുടർന്ന് ചോദ്യോത്തര വേള മുടങ്ങി. അതുകൊണ്ട്
എ കെ സെന്ററിന്  സർവകലാശാലയുടെ  അധികഭൂമി  കൈവശം വച്ചിരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ,  സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ക്യാമ്പസിൽ ഓഫീസുകൾ അനുവച്ചിരിക്കുന്നത് സംബന്ധിച്ചുള്ള  വിവാദ ചോദ്യങ്ങൾ ഒഴിവായികിട്ടി

സെനറ്റ് യോഗത്തിൽ സന്നിഹിതയായ
ഡീൻ വിജയകുമാരിയെ  യോഗത്തിൽ നിന്നും പുറത്താക്കണമെന്ന സിപിഎം അംഗങ്ങളുടെ ആവശ്യം വി.സി നിരാകരിച്ചു.ഇക്കാര്യത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും പരസ്പരം മുദ്രാവാക്യം വിളിച്ചു എങ്കിലും അവർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ
സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അംഗങ്ങളുടെ ബഹളം മൂർശ്ചിച്ചിട്ടും  വിസി യുടെ ചെമ്പറിനുള്ളിലേയ്ക്ക് കടന്നു കയറാൻ അംഗങ്ങൾ ആരും തയ്യാറായില്ല.

സുപ്രധാനമായ നിരവധി വിഷയങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കാനിരിക്കെ അനാവശ്യമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ബഹളം ഒഴിവാക്കി യോഗം തുടരണമെന്ന നിലപാടായിരുന്നുകോൺഗ്രസ് അനുകൂല അംഗങ്ങൾ  യോഗത്തിൽ സ്വീകരിച്ചത്.

യോഗത്തിൽ ആദ്യവസാനം ഡോ: വിജയകുമാരി സന്നിഹിതയായിരുന്നു. തനിക്കെതിരായുള്ള മുദ്രാവാക്യം വിളികളും തുടർന്നുള്ള ഹാളിനുള്ളിലെ ബഹളവും വിജയകുമാരി മൊബൈലിൽ പകർത്തുന്നത്  അംഗങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചു.
യോഗം 8.30 മുതൽ 11.30 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും 12 മണിക്ക്,
കഴിഞ്ഞദിവസം അന്തരിച്ച കേരള സർവകലാശാല മുൻ വിസി ഡോ:വി.പി. മഹാദേവൻ പിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള അനുശോചനയോഗത്തിൽ പങ്കെടുക്കാൻ , ഔദ്യോഗിക പ്രമേയങ്ങൾ പാസായതായി പ്രഖ്യാപിച്ച ശേഷം  വിസിയോഗം പിരിച്ചുവിടുകയായിരുന്നു.

*വിസി യെ വിദ്യാർത്ഥികൾ തടഞ്ഞു*

അനുശോചന യോഗം  തുടരവേ പുറത്തിറങ്ങി വാഹനത്തിൽ കയറിയ വിസിയെ ഒരുപറ്റം എസ്എഫ്ഐ വിദ്യാർത്ഥികളും  യുവജന പ്രവർത്തകരും  തടഞ്ഞുവെച്ചു. വിദ്യാർത്ഥികളെ നീക്കം ചെയ്യുവാൻ പോലീസ് ഏറെ നേരം ബോധപൂർവ്വം തയ്യാറാകുന്നില്ലെന്ന് മനസ്സിലാക്കിയ വിസി ഉടൻ തന്നെ രാജ്ഭവനിൽ ഗവർണറുമായി നേരിട്ട് ബന്ധപ്പെട്ടു. ഗവർണറുടെ നിർദ്ദേശപ്രകാരം ഉന്നത പോലീസ് ഓഫീസർമാർ ഉടനടി സ്ഥലത്തെത്തിയതോടെയാണ് വിസി ക്ക് സർവകലാശാല ക്യാമ്പസ്സിനു പുറത്തു പോകാനായത്.

*സിൻഡിക്കേറ്റ് യോഗം 18ന്*

സർവകലാശാല സിൻഡിക്കേറ്റ് യോഗം 18ന് ചേരാൻ നോട്ടീസ് നൽകാൻ വിസി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. വിവാദമായ സംസ്കൃത പി എച്ച് ഡി വിഷയം, നിരവധി
ഗവേഷക വി ദ്യാർഥികൾക്ക് PhD നൽകുന്നത്, PM ഉഷ ഫണ്ടിന്റെ വിനിയോഗം തുടങ്ങിയ പ്രധാന വിഷയങ്ങൾ സിൻഡിക്കേറ്റ്  പരിഗണിക്കും.

*കേരള വിസി യെ തടഞ്ഞവർ*
*ക്കെതിരെ നടപടിയെടുക്കാൻ ഡിജിപിക്ക് കത്ത്*

കേരള സർവകലാശാല മുൻ വിസി അന്തരിച്ച വി. പി.മഹാദേവൻ പിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിസി യുടെ അധ്യക്ഷതയിൽ സെന റ്റ് ഹാളിൽ നടന്ന അനുശോചന യോഗത്തിന് ശേഷം പുറത്തിറങ്ങി കാറിൽ കയറിയ
വിസിയെ ഒരുപറ്റം SFI വിദ്യാർത്ഥികൾ ഏറെ നേരം തടയുകയും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, പോലീസ് ഉദ്യോഗസ്ഥന്മാർ നോക്കി നിൽക്കെ അവരുടെ സാന്നിധ്യത്തിലാണ് അക്രമണം നടന്നതെന്നുമുള്ള പരാതി വൈസ് ചാൻസലറുടെ നിർദ്ദേശ പ്രകാരം രജിസ്ട്രാർ ഡിജിപി ക്ക് നൽകി.
അനുശോ ചോനയോഗം നടന്നുകൊണ്ടിരിക്കെ വിദ്യാർത്ഥികൾ എന്ന രീതിയിൽ ഒരുപറ്റം യുവാക്കൾ ഹാളിനുള്ളിൽ കയറി യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായും ഉത്തരവാദികളായ വർക്കെതിരെ കർശന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഡിജിപി ക്ക് നൽകിയ കത്തിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *