പ്രൊഫ: വിജയകുമാരിയെ വിദ്യാർത്ഥികൾ ഉപരോധിച്ചു1 min read

തിരുവനന്തപുരം :ഒരിടവേളയ്ക്കു ശേഷം കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ എത്തിയ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ പ്രൊഫ: സി.എൻ. വിജയകുമാരിയെ  ഇന്ന് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ ഓഫീസിനു മുന്നിൽ ഉപരോധിച്ചു.

ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനോട് ജാതി അധിക്ഷേപം കാട്ടിയ ഡീനിനും ഡീനിന് വേണ്ട ഒത്താശ ചെയ്യുന്ന വിസി ഡോ: മോഹനൻ കുന്നുമ്മേലിനും എതിരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു മണിക്കൂർ നേരം ഉപരോധം നീണ്ടു.

ഓപ്പൺ ഡിഫൻസിനോട് അനുബന്ധമായി നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് സംസ്കൃതത്തിലോ ഇംഗ്ലീഷിലോ മറുപടി പറയാൻ  വിപിൻ വിജയന് സാധിച്ചില്ലെന്നും, പ്രബന്ധ രചനയിൽ മെത്തഡോളജി പാലിച്ചില്ലെന്നും, ബോർഡ് ചെയർമാൻ , യൂണിവേഴ്സിറ്റി ഡീൻ കൂടിയായ തനിക്ക് നിരീക്ഷണം നടത്തുന്നതിന് അവസരം നൽകാതെ   ഓപ്പൺ ഡിഫൻസ് അവസാനിപ്പിച്ചുവെ ന്നും ഓപ്പൺ ഡിഫൻസ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് വിസി ക്ക് പരാതി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
ചെയർമാന്റെ റിപ്പോർട്ടും,ഡീനിൻറെ പരാതിയും വിസി സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വി ട്ടിരിക്കുകയാണ്. വിവാദമായ വിപിൻ വിജയൻറെ  ഡിഗ്രി അവാർഡ് ഒഴിച്ചുള്ള എല്ലാ സമിതികളും ശുപാർശ ചെയ്ത 64 പേർക്ക് വിസി  യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് പി എച്ച് ഡി അവാർഡ് ചെയ്യുകയായിരുന്നു.

ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയൻ കൊടുത്ത പരാതിയെ തുടർന്ന് ജാതി അധിക്ഷേപത്തിന്റെ പേരിൽ കഴക്കൂട്ടം പോലീസ് വിജയകുമാരി ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു വെങ്കിലും ഹൈക്കോടതി വിജയകുമാരിയുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് വിജയകുമാരി അപേക്ഷ നൽകി.

*വിജയകുമാരി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോർട്ടിൽ*

വിവാദങ്ങൾക്കിടെ പ്രൊഫ: സി.എൻ. വിജയകുമാരിയെ രാഷ്ട്രപതി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ  പരമോന്നത സമിതിയായ കോർട്ടിലേക്ക് മൂന്ന് വർഷത്തേയ്ക്ക് നാമ നിർദ്ദേശം ചെയ്തു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്ക് കേരള സർവകലാശാലയിൽ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *