കേരള സർവ്വകലാശാല; രജിസ്ട്രാർക്ക് ചാർജെടുക്കാൻ ആയില്ല,  സിൻഡിക്കേറ്റ് തീരുമാനം നടപ്പായില്ല,ഗവർണർ വിശദീകരണം തേടി1 min read

തിരുവനന്തപുരം :കേരള സർവകലാശാലരജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ആർ. രശ്മിയെ മാറ്റി പകരം സിൻഡിക്കേറ്റ് നിയമിക്കാൻ തീരുമാനിച്ച ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ :സാം സോളമന് ചാർജ് എടുക്കാനായില്ല.

ഡോ:സാം യൂണിവേഴ്സിറ്റി അധ്യാപകരുടെ  തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് പ്രതിനിധി ആയതിനാൽ രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ ഗവർണർക്ക് നൽകിയ പരാതിയിൽ വിശദീകരണം ചോദിച്ചതാണ്  സിൻഡിക്കേറ്റിന് വിനയായത്.    അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിക്കുന്നുവെ ങ്കിൽ മാത്രമേ ചുമതല നൽകുന്ന ത് പരിഗണിക്കാനാവു എന്ന നിലപാടാണ് വിസി ക്ക് എന്നറിയുന്നു. സിൻഡിക്കേറ്റ് തീരുമാനിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം സെനറ്റ് അംഗത്വം പേക്ഷിച്ചതായി അറിയിക്കേണ്ടതായി വരും. പുതിയ രജിസ്ട്രാർ ചുമതല എൽ ക്കുന്നത് വരെ നിലവിലെ ജോയിൻറ് രജിസ്ട്രാറോട് ചുമതലയിൽ തുടരാൻ വിസി നിർദ്ദേശം നൽകി.

*സ്ഥിരം രജിസ്ട്രാരെ നിയമിക്കുന്നു*

രജിസ്ട്രാർ പദവിയിൽ നിന്ന് സ്വയം വിടുതൽ ചെയ്ത് ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലായി ചുമതയെടുത്ത ഡോ: കെ.എസ്. അനിൽകുമാറിന് പകരം സ്ഥിരം രജിസ്ട്രേരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കാൻ സിണ്ടിക്കേറ്റ് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *