കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ പുറത്താക്കിയ നടപടി ഹൈക്കോടതി തടഞ്ഞു1 min read

തിരുവനന്തപുരം :കേരള സർവകലാശാലയിലെ  ബിജെപി സിൻഡിക്കേറ്റ്അംഗം ഡോ:വിനോദ് കുമാർ ടി. ജി.നായരെ സർക്കാർ സ്ഥാപനമായ ട്രോപ്പി ക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഡി.ബി.ജി.ആർ.ഐ.) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് പദവിയിൽ നിന്ന്  പുറത്താക്കിയ നടപടി ഹൈക്കോടതി ജസ്റ്റിസ്. N. നാഗരേഷ് തടഞ്ഞു. അംഗീകൃത ഗവേഷണ സ്ഥാപനത്തിൻറെ പ്രതിനിധിയായാണ് ഡോ:വിനോദ് കുമാറിനെ ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നത്. പദവി നഷ്ടപ്പെടുന്നതോടെ സിൻഡിക്കേറ്റ് അംഗത്വത്തിൽ നിന്നും വിനോദ് കുമാർ പുറത്താകും കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ഡോ:വിനോദ് കുമാർ പങ്കെടുത്തിരുന്നില്ല.

സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് തസ്തികയിലേക്ക് വിജ്ഞാപനമി റക്കിയപ്പോൾ അപേക്ഷിക്കുകയും 2015 ൽ നിയമനം ലഭിക്കുകയും ചെയ്തിരുന്നു. നിയമിച്ച സ്ഥാപനം തന്നെയാണ് 10 വർഷത്തിനുശേഷംസാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോൾ പുറത്താക്കിക്കൊണ്ട് തീരുമാനമെടുത്തത്.

മുഖ്യമന്ത്രി അധ്യക്ഷനായ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഹർജ്ജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ പി. ശ്രീകുമാർ ഹാജരായി.

സംസ്കൃത വിഭാഗത്തിലെ ഗവേഷകവിദ്യാർത്ഥിക്ക് വിപിൻ വിജയനെതിരെ ജാതി അധിക്ഷേപം നടത്തി
പി എച്ച് ഡി അവാർഡ് ചെയ്യുന്നതിന് ഡീൻ ഡോ: വിജയകുമാരി തടസ്സം സൃഷ്ടിച്ച തായി ആരോപിച്ച് നടന്ന വിദ്യാർത്ഥി സമരത്തിൽ ഡീനിനെ ന്യായീകരിച്ച് ഡോ: വിനോദ് കുമാർ നിലപാട് കൈക്കൊണ്ടത് സിപിഎം കേന്ദ്രങ്ങളിൽ
വലിയ വിവാദമായിരുന്നു. തിരക്കിട്ട് പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ ആരോപണം.കോടതി നടപടിയെ തുടർന്ന് തൽക്കാലം വിനോദ് കുമാറിന് ഔദ്യോഗിക പദവിയിലും സിൻഡിക്കേറ്റ് അംഗമായും തുടരാനാകും.

Leave a Reply

Your email address will not be published. Required fields are marked *