സംസ്ഥാനത്തിന് വാനോളം അഭിമാനമായി പിഎസ്‍സിയിൽ റെക്കോഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ.1 min read

തിരുവനന്തപുരം :സംസ്ഥാനത്തിന് വാനോളം അഭിമാനമായി പിഎസ്‍സിയിൽ റെക്കോഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2025-ൽ വിവിധ തസ്തികകളിലായി 36,813 ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകി. തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം നിയമന ശുപാർശ നൽകിയെന്ന അപൂർവ നേട്ടവുമായാണ് കേരള പിഎസ്‍സിയുടെ കുതിപ്പ്.

902 തസ്തികകളിലേക്ക് വിജ്ഞാപനവും പുറപ്പെടുവിച്ചു.1130 തസ്തികകളുടെ റാങ്ക് പട്ടികയും, 1276 തസ്തികകളുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ 1405 തസ്തികകളിലേക്കുള്ള പരീക്ഷയും ഈ വർഷം നടത്തി. 2024ൽ 34,194 പേർക്കും 2023ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. എൽഡിഎഫ്‌ സർക്കാർ വന്നശേഷമുള്ള ഒമ്പതര വർഷത്തിൽ നിയമന ശുപാർശ നൽകിയവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനം വർധിക്കാൻ കാരണം.

രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതെന്നാണ്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ കണക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *