തിരുവനന്തപുരം:തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചു ഇന്ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അധ്യക്ഷതവഹിച്ചു ദേശീയ,സംസ്ഥാന രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ സണ്ണി ജോസഫ്,എം ലിജു(കോൺഗ്രസ്) എം വി ജയരാജൻ (സിപിഐ എം)
അഡ്വ.പത്മകുമാർ (ബിജെപി )
കല്ലടനാരായണപിള്ള (ജനാധിപത്യ കേരള കോൺഗ്രസ് )തുടങ്ങിയവരും പങ്കെടുത്തു
