സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കണ്ണൂരിന് കിരീടം.1 min read

തിരുവനന്തപുരം :കേരള കളരിപ്പയറ്റ് അസോസിയേഷന്റെ 67 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 285 പോയിന്റ് നേടി കണ്ണൂർ കിരീടം സ്വന്തമാക്കി.

133 പോയിന്റ് നേടി പാലക്കാട്‌ ഉം 112 പോയിന്റ് നേടി കോഴിക്കോടും 2ഉം 3ഉം സ്ഥാനങ്ങൾ കരസ്റ്റമാക്കി.. 3 ദിവസം തുടർച്ചയായി നടന്ന മത്സരത്തിൽ 1200 ഓളം അഭ്യാസികൾ പങ്കെടുത്തു. കളരിപ്പയറ്റിലെ ചുവടുമുതൽ ഉറുമിപ്പയറ്റ് വരെയുള്ള 13 ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ. കേരളത്തിലെ 14 ജില്ലകളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത് ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. 7ആം തിയതി വൈകുന്നേരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ( പൂന്തുറ സോമൻ നഗറിൽ) നടന്ന സമാപന സമ്മേളനത്തിൽ തിരുവിതാംകൂർ രാജകുടുംബംഗം ആശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി വിജയികൾക്ക് സമ്മാനം നൽകി. കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കേരള കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വക്കേറ്റ് ആർ. വസന്തമോഹൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം ജില്ലാ അസോസിയേഷൻ സെക്രട്ടറി യു. ഉബൈദ് ഗുരുക്കൾ സ്വാഗതവും, ഗോവ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജൻ മുളരാത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *