സർക്കാർ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിനെ തിരെ ഹൈകോടതിയിൽ ഹർജ്ജി1 min read

തിരുവനന്തപുരം :സർക്കാർ ജീവനക്കാർ സ്പാർക് -ൽ നൽകിയ വിവരങ്ങളിൽ നിന്നും നിയമവിരുദ്ധമായി ഫോൺ നമ്പർ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ ബാധിതരായവർ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ സർക്കാർ – അർദ്ധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചത്. ഡി എ വർധന, ശമ്പള പരിഷ്‌ക്ക രണം, വീട് വായ്പ തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങളായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രവുമല്ല , സർക്കാരിന്റെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്ട്ടിട്ടുള്ള വ്യക്തികൾക്കും സംരഭകർക്കും സമാന പ്രചാരത്തിന്റെ ഭാഗമായി സർക്കാർ പുതുതായി അനുവദിച്ച
ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചു.

വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് ഈ പ്രവർത്തി നടന്നതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനല്ല വ്യക്തികളുടെ വിവരം സർക്കാരിന്റെ പ്രൊജക്റ്റുകൾക്ക് നൽകുന്നതെന്നും , SPARK പോലെ ഒരു സോഫ്റ്റ്‌വെയറി ൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങൾ മാറ്റിയെങ്കിൽ അത് സ്വകാ ര്യതയുടെ ലംഘനമാണെന്നും ഹർജ്ജിക്കാർ വാദിക്കുന്നു.

സുപ്രീം കോടതി വിധിയ്ക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെ ന്ന് ഹർജിയിൽ ആരോപണമുണ്ട്. പൗരന്റെ സ്വകാര്യത സംരക്ഷിക്കാൻ ഉത്തിരവാദിത്തമു ള്ള സർക്കാർ തന്നെ അവന്റെ വിവരങ്ങൾ ചോർത്തി, ഒരു രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ഹർജ്ജി യിൽ പറയുന്നു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിണ്ടി ക്കേറ്റ് അംഗവും, മലപ്പുറം KTM കോളേജ് അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ:പി.റഷീദ് അഹമ്മദ്‌, ഗവ: സെക്രട്ടേറിയറ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം എന്നിവരാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.
ഹർജ്ജി കോടതി നാളെ പരിഗണിക്കും.

ഹർജ്ജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകും.

Leave a Reply

Your email address will not be published. Required fields are marked *