ഭരണമാറ്റം വേണമോയെന്ന് ജനം തീരുമാനിക്കട്ടെ : മലങ്കരസഭാധ്യക്ഷൻ1 min read

കോട്ടയം : കേരളത്തിൽ ഭരണമാറ്റം വേണോ തുടർഭരണം വേണോ എന്ന കാര്യം പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ പോളിം​ഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. എഫ്.സി.ആർ.എ സംബന്ധിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. സഭാം​ഗങ്ങളായ രണ്ട് പേർ ആറൻമുളയിൽ മത്സരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആറൻമുളയിൽ ആര് ജയിച്ചാലും സന്തോഷമെന്ന് ബാവാ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് രാജാക്കൻമാർ. സ്ഥാനാർത്ഥികൾ വിനീത ദാസൻമാരാണ്. രാജാക്കൻമാരായ ജനം വിധി തീരുമാനിക്കുമെന്നും ബാവാ കൂട്ടിച്ചേർത്തു.