സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരാൻ സാധ്യത ;പ്രതിരോധം ശക്തമാക്കാൻ നിർദേശം1 min read

7/6/22

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍ ആയിരം കടന്നു.

ഏഴാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികള്‍. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തന്നെ തുടരുന്നു. കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.

Leave a Reply