ഉത്രാട ‘ഫിറ്റ് ‘116കോടി.. റെക്കോർഡിട്ട് ബെവ്‌കോ,… കഴിഞ്ഞ വർഷത്തേക്കാൾ 4കോടിയുടെ വർധന1 min read

29/8/23

തിരുവനന്തപുരം : ഉത്രാടദിനത്തിൽ മാത്രം  മലയാളി കുടിച്ചത് 116 കോടിയുടെ മദ്യം.

തിരുവോണത്തിന്റെ തൊട്ടു തലേന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നതിന്റെ റെക്കോഡ് ഇത്തവണ ഇരിങ്ങാലക്കുടയും ആശ്രാമവും നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ നാലുകോടിയുടെ അധികവില്‍പ്പനയാണ് ഈ വര്‍ഷമുണ്ടായത്.

തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ നിന്നും ഉത്രാടം ദിനത്തില്‍ ആള്‍ക്കാര്‍ വാങ്ങിച്ചുകൂട്ടിയത് 1.6 കോടിയുടെ മദ്യമാണെങ്കില്‍ കൊല്ലം ജില്ലയിലെ ആശ്രാമം നേരിയ വ്യത്യാസത്തിലാണ് പിന്നില്‍ നില്‍ക്കുന്നത്. 1.01 കോടിയുടെ വില്‍പ്പനയാണ്

ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു.

ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ നിന്നും വിറ്റത്. കൊല്ലം ആശ്രാമം ഔട്ലെറ്റില്‍ 1.01 കോടിയുടെ വില്‍പ്പന നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 25 % ഡിജിറ്റല്‍ പെയ്‌മെന്റും ലക്ഷ്യമിട്ടിട്ടുണ്ട്.

Leave a Reply