കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷൻ സ്ത്രീശാസ്തീകരണത്തിന്റെ ഉത്തമ മാതൃക :മന്ത്രി വി. ശിവൻകുട്ടി1 min read

തിരുവനന്തപുരം :കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷൻ സ്ത്രീശാസ്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന്മ ന്ത്രി വി. ശിവൻകുട്ടി

കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷന്റെ 17ാം സംസ്ഥാന സമ്മേളനമായ ‘സൗന്ദര്യ സംഗമം ‘ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്ചരിത്രപരമായ നിയോഗമാണ്, സർക്കാർ എന്നും സ്ത്രീപക്ഷത്താണ്, KBA യുടെ എല്ലാ പ്രവർത്തനങ്ങൾക്കും സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പാഠപുസ്തകത്തിൽ ഇടം പിടിച്ച’ഇ എം എസിന്റെ കത്രിക’യുടെ രചിതാവ് ആര്യനാട് മോഹനൻ മന്ത്രി വി ശിവൻകുട്ടിക്ക് നന്ദിയും, രചനയുടെ പകർപ്പും കൈമാറി.

KBA യുടെ പ്രയാണ ചരിത്രം വിവരിക്കുന്ന സുവനീർ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.

KBA സംസ്ഥാന പ്രസിഡന്റും, മുൻ എം പി യുമായ സി എസ് സുജാത ആദ്യക്ഷത വഹിച്ചു. “ലോകത്ത് യുദ്ധങ്ങൾ ഇല്ലാതാക്കണമെന്നും, യുദ്ധം വിതക്കുന്ന ദുരിതങ്ങളുടെ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്ന് സുജാത പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പരിപൂർണ പിന്തുണ KBA ക്ക് ഉണ്ടാകുമെന്ന് ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ CITU സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ പറഞ്ഞു.

KBA യെ സഹായിക്കുന്ന നിലപാടുകൾ എക്കാലവും സ്വീകരിച്ചത് എൽ ഡി എഫ് ആണെന്നും, ബ്യുട്ടീഷ്യൻമാർക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായിച്ച ഒരേ ഒരു പ്രസ്ഥാനം സിപിഎം ആണെന്നും KBA വർക്കിംഗ്‌ പ്രസിഡന്റ്‌ ആര്യനാട് മോഹനൻ പറഞ്ഞു.   ചടങ്ങിൽ KBA പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ രേഖമോഹൻ കുമാർ അനുസ്മരണപ്രഭാഷണം നടത്തി. KBA സംസ്ഥാന സെക്രട്ടറി ഷൈല സലിം സ്വാഗതകർമ്മം നിർവഹിച്ചു. വൃന്ദ റാണി, അമ്പിളി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഘടന വിശദീകരണം ആര്യനാട് മോഹനൻ,സൂസൻ എസ് ജോസഫ്, മഞ്ജു രാജ് കുമാർ എന്നിവർ നിർവഹിച്ചു.

സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷേർലി സജിയും, വരവ് ചെലവ് കണക്കുകൾ സംസ്ഥാന ട്രഷറർ സുമിത്ര ജയകുമാറുംഅവതരിപ്പിച്ചു.

വിവിധ ജില്ലകളിലെ പ്രതിനിധികൾ അഭിപ്രായങ്ങളും, നിർദേശങ്ങളും നൽകി. ചർച്ചക്ക് ബിന്നി ഫ്രാൻസിസ്, ഷീല ചന്ദ്രൻ, ഹേമ മാത്യു, ഷേർലി ആന്റണി, സിന്ധു ജോൺസൺ, ഭാനുമതി മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചടങ്ങിൽ വീശിഷ്ട വ്യക്തികളെ ആദരിച്ചു.KBA മലപ്പുറം ജില്ലാ സെക്രട്ടറി സാജിത നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *