ശ്രീ. കെ. സി ഷഡാനനൻ നായർ(1866–1959)ഇന്ന് 160ാം ജന്മ ദിനം…സ്മരണകളോടെ ബിജു യുവശ്രീ1 min read

 

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി നിരവധി സാമൂഹ്യ നവോത്ഥാന നായകർക്കു ജന്മം നൽകിയ നാടാണ് തിരുവിതാംകൂർ. അത്തരം വ്യക്തിത്വങ്ങളിൽ പ്രമുഖനാണ് സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാൾ കൂടിയായ ശ്രീ കെ. സി. ഷഡാനനൻ നായർ.

ഇന്നത്തെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട പഴയ തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ കീഴ്കുളത്ത് ചന്ദ്രാനനൻ നായരുടെ അനന്തരവനായി 1866 ജനുവരി 26 നു .ഷഡാനനൻ നായർ ജനിച്ചു. ചെറുപ്പകാലത്തു തന്നെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായിസി. കൃഷ്ണപിള്ള, സി. വി.രാമൻപിള്ള എന്നിവരോടൊപ്പം അതിൽ പ്രവർത്തിച്ചു , അധ്യാപകൻ കൂടിയായിരുന്ന ശ്രീ. കെ. സി. ഷഡാനനൻ നായർ ഉൾപ്പെട്ട മലയാളി സഭയുടെ നേതൃ നിരയാണ് മലയാളി മെമ്മോറിയൽ തിരുവിതാംകൂർ രാജാവായിരുന്നാ ശ്രീമൂലം തിരുനാളിന്റെ മുമ്പാകെ സമർപ്പിച്ചത്.

മലയാളി സഭ സ്കൂളിലെ അധ്യാപകനായിരുന്നു ഷഡാനനൻ നായർ.സി. കൃഷ്ണപിള്ളയാൽ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ നായർ സമാജത്തിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തു നായന്മാരിലെ ഉപജാതി വ്യവസ്ഥയ്‌ക്കെതിരെശക്തമായ നിലപാട് എടുത്തു. നായർ സമുദായത്തിലെ ഉപജാതി വ്യവസ്ഥയും അനാചാരങ്ങളും അവസാനിപ്പിക്കുക എന്നതിന്റെ പ്രചരണത്തിലേയ്ക്കായി സമുദായ രഞ്ജിനി എന്നൊരു മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.ചട്ടമ്പി സ്വാമികളുടെ പ്രഥമ ശിഷ്യനായ തീർത്ഥ പാദ സ്വാമികളാൽ സ്ഥാപിതമായ നായർ പുരുഷാർത്ഥ സേവിനി സഭയിൽ അംഗമാകുകയും. സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രചരണം നടത്തുകയും ചെയ്തു. 1920മുതൽ -21വരെയും,1931മുതൽ 1932 വരെയും  ശ്രീമൂലം പ്രജാസഭയിൽ നോമിനേറ്റഡ് മെമ്പർ ആയിരുന്നു. ഇക്കാലങ്ങളിൽ സാമൂഹ്യ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടിയുള്ള നിരവധി പ്രസംഗങ്ങൾ അദ്ദേഹം പ്രജാസഭയിൽനടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത്, വിദ്യാ ഭ്യാസം ചെയ്യുന്നതിനായി ഫീസ് നൽകേണ്ടയിരുന്ന അക്കാലത്ത് ജാതി മത പരിഗണന കൂടാതെ ഏവർക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവും ആക്കണമെന്ന് ദിവാനോട് സബ്‌മിഷനിലൂടെ ആവശ്യപ്പെടുകയുണ്ടായി വിദ്യാഭ്യാസ കാര്യത്തിൽ പ്രേത്യേകിച്ചും സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും കാര്യത്തിൽ ഫീസിളവും അവർക്കു ജോലി ലഭിക്കുന്നതിനും വേണ്ടുന്ന കാര്യങ്ങൾ പ്രജാസഭയിൽ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സാമൂഹിക കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു എന്നത് പ്രജാസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്നും വ്യക്തമാണ്.
ജീവിതത്തിലുടനീളം ആത്മീയ ജീവിതം നയിച്ചുവന്ന ഈ മഹാത്മാവ് 1959 ൽ വിഷ്ണുപാദം പൂകി.

Leave a Reply

Your email address will not be published. Required fields are marked *