സംഗീതവും സാഹിത്യവും ഒത്തുണങ്ങിയിരുന്ന മഹാകവി കെ.സി .കേശവപിള്ള 1868ഫെബ്രുവരി മൂന്നിന്കൊല്ലം ജില്ലയിലെ പരവൂർ കോതേത്ത് വീട്ടിൽ ലക്ഷ്മി അമ്മയുടെയും തിരുവിതാംകൂറിലെ പാർവത്യകാരായ കോങ്ങാൽവലിയ വെളിച്ചത്ത് വീട്ടിൽ രാമൻപിള്ളയുടെയും മകനായി ജനിച്ചു. ഈകുടുംബത്തിലെ പൂർവികൻ സർവ്വാധികാരി ശങ്കരൻ എന്നയാൾക്ക് തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ പട്ടം കിട്ടിയിട്ടുണ്ട് കണക്ക് ചെമ്പകരാമൻ എന്ന സ്ഥാനപ്പേരിന്റെ ചുരുക്കെഴുത്താണ് കെ. സി . കോതേത്ത്തറവാട്ടിലെ കാരണവർ പരവൂർ അധികാരത്തിന്റെ അധികാരിയായിരുന്നു. അധികാരിയുടെ അനന്തരവളായിരുന്നു കെ.സി.കേശവപിള്ളയുടെ അമ്മയായ ലക്ഷ്മിഅമ്മ .പരവൂർ സർക്കാർപ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം അക്കാലത്ത് പരവൂർ ഹൈസ്കൂൾ ഇല്ലാത്തതിനാൽ തുടർന്ന് പഠിക്കാനായില്ല രാമായണവും ഭാഗവതവും കിളിപ്പാട്ടുംഗൃഹ സദസ്സുകളിൽസംഗീത മാധുര്യമായി പാടിയിരുന്നുകെ സി കേശവപിള്ള .കുട്ടിക്കാലത്തെകഥകളിയിൽ ഭ്രമം ഉണ്ടായിരുന്ന കെ.സി. കേശവപിള്ള പരവൂരും ചുറ്റുപാടും നടന്നിരുന്ന കഥകളിയെല്ലാം കണ്ടു ഈ ആവേശം കൊണ്ട് പതിനാലാം വയസ്സിൽ “പ്രഹ്ലാദചരിതം’ എന്ന പേരിൽ ഒരു ആട്ടക്കഥ രചിച്ചു.ഈ ആട്ടക്കഥയും ആയി അന്ന് പ്രശസ്തനായിരുന്ന പരവൂർ വി കേശവനാശാൻ്റെഅടുത്തെത്തിയത് കേശവപിള്ളയുടെ ജീവിതത്തിലെ വഴിത്തിരിവായി നന്നേ ചെറുപ്പത്തിൽ ഇത്തരം ഒരു കൃതി രചിച്ച ബാലനെപരവൂർ വി. കേശവനാശാൻ അനുമോദിക്കുകയും കൂടുതൽ പഠിച്ച കൂടുതൽ നന്നായി എഴുതാൻ പ്രോത്സാഹിപ്പിക്കുകയും സംസ്കൃതം പഠിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു സംസ്കൃത പഠനത്തിന്കേശവനാശാനെ തന്നെ ഗുരുവായി സ്വീകരിച്ച് പഠനം തുടർന്ന് കെ.സി.കേശവപിള്ള തുടർന്ന്ഇംഗ്ലീഷും അഭ്യസിച്ചു.കൊല്ലത്തിനടുത്തുള്ള പെരിനാട്ട് 1889 കെ .സി കേശവപിള്ളഒരുസംസ്കൃത പാഠശാല സ്വന്തമായി ആരംഭിച്ചു തിരുവിതാംകൂർ സർക്കാരിൽ നിന്ന് അതിന് ഗ്രാൻ്റ് ലഭിച്ചിരുന്നു പിന്നീട് പാഠശാല പരവൂരിലേക്ക് മാറ്റി1897 -ൽകൊല്ലം മലയാ പള്ളിക്കൂടത്തിൽ ഒരു അധ്യാപകനായി കെ.സി കേശവപിള്ളനിയമിക്കപ്പെട്ടു നാലുകൊല്ലം കഴിഞ്ഞപ്പോൾ കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയുടെ ജോലി കിട്ടി1903-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ മകൻ വേലായുധൻ തമ്പിയുടെ അധ്യാപകനായി നിയമിതനായപ്പോൾ താമസം തിരുവനന്തപുരത്തേക്ക് മാറ്റി. കൊല്ലവർഷം1065 -ൽ എണ്ണയ്ക്കാട്ട് രാജരാജവർമ്മ തമ്പുരാൻ്റെ ഭാര്യയുടെ അനിയത്തി കുഞ്ഞിയമ്മയെ വിവാഹം കഴിച്ചു. രാജരാജവർമ്മ പക്കൽ നിന്നും കുറേ ഗ്രന്ഥങ്ങൾ കൂടി പഠിക്കുവാനുള്ള അവസരംകെ.സി കേശവപിള്ളയ്ക്ക് ഇതുമൂലം കിട്ടി. സാഹിതി തൽപരയായിരുന്ന കുഞ്ഞിയമ്മ 1067-ൽ അകാലത്തിൽ അന്തരിച്ചു.1069 കെ.സിയുടെ മുറപ്പെണ്ണായ കെ.നാണിക്കുട്ടി അമ്മയെവിവാഹം ചെയ്തു.കോട്ടയത്ത് നിന്ന് 1891ൽ മലയാള മനോരമ ആരംഭിച്ചത് മുതൽ കെ.സി കേശവപിള്ളഅതുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു കവിതകളും സമസ്യാപൂരണങ്ങളുമൊക്കെ അതിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
കോട്ടയത്ത് കവി സമാജംആരംഭിക്കുന്നത് 1891 ലാണ് .ആ വർഷം “ഘടികാവിംശതി “, “കവിതാ ചാതുര്യ” പരീക്ഷ എന്നിവയിൽപ്രമുഖരോടെതിരിട്ട് കെ.സി കേശവപിള്ള ഒന്നാം സ്ഥാനം ത്തെത്തി.കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാനെ പോലുള്ള പ്രഗൽഭരെ പരാജയപ്പെടുത്തി മുന്നിലെത്തിയ കെ.സി. കേശവപിള്ള കേരളവർമ്മ വലിയ തമ്പുരാൻ്റെ ഇഷ്ടപാത്രമായി കേരളവർമ്മയുടെ അമ്പതാം വയസ്സ് പ്രമാണിച്ച് 1892ൽ സംസ്കൃതത്തിൽ “കേരളവർമ്മ വിലാസം “എന്ന ഖണ്ഡകാവ്യം രചിച്ചു. കേരളവർമ്മയുടെ സംസ്കൃത കാവ്യമായ “ആംഗലേയ സാമ്രാജ്യം” 1907-ൽ കെ.സി. കേശവപിള്ള മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.തിരുവനന്തപുരത്തെ താമസം കേരളവർമ്മ വലിയകോയിതമ്പുരാൻ, എ.ആർ. രാജരാജവർമ്മ തമ്പുരാൻമുതലായ പണ്ഡിതന്മാരും ഭാഷാഭിമാനികളും ആയമഹാന്മാരോട് പരിചയം സമ്പാദിക്കുന്നതിന് സൗകര്യംനൽകി. വലിയകോയിതമ്പുരാനുമായുള്ള മൈത്രിക്ക് ദ്വിതീയാക്ഷരപ്രാസവാദ ഘട്ടം അല്പം ഇടർച്ചയുണ്ടാക്കാതിരുന്നില്ല. എ. ആർ. രാജരാജവർമ്മ തമ്പുരാനുമായുള്ള മമതശബ്ദാലങ്കാരത്തെ വിട്ട് അർത്ഥാലങ്കാരത്തെ സമാശ്ശേഷിക്കാൻ കെ.സി. കേശവപിള്ളയെ പ്രേരിപ്പിച്ചു. ആ പ്രേരണ വലിയകോയിതമ്പുരാൻ്റെ സജാതീയ ദ്വിതീയാക്ഷരപ്രാസ താൽപര്യത്തിന് ഹാനികരമായിരുന്നു. ഒടുവിൽ ഈ പിണക്കം തിരുകയും രഞ്ജിപ്പിലെത്തുകയും ചെയ്തു. കെ.സി. കേശവപിള്ളയുടെ പ്രധാന കൃതികൾ കഥകളി: ” ഹിരണ്യാസുരവധം “, “ശൂര പത്മാസുരവധം “, “ശ്രീകൃഷ്ണ വിജയം”, സംഗീതകൃതികൾ: “പാർവ്വതി സ്വയംവരംഅമ്മാനപ്പാട്ട്”, രുഗ്മിണീ സ്വയംവരംകമ്പാടികളിപ്പാട്ട് , വൃകാസുരവധംവഞ്ചിപ്പാട്ട്, സുരതവിധിപാന, നാരായണ നാമമാഹാത്മ്യം കിളിപ്പാട്ട്, രാസക്രീഡ ഊഞ്ഞാൽ പാട്ട്, കവി സമാജ യാത്രാ ശതകം, കൊല്ലം പ്രദർശനവർണനം, ഭാഷാ നാരായണീയം, ശ്രീകാശി യാത്ര, ശാന്തി വിലാസം, സുഭാഷിതരത്നാകരം, ആങ്ഗല സാമ്രാജ്യം, മഹാകാവ്യം : “കേശവീയം “, ഖണ്ഡകാവ്യങ്ങൾ: “ആസന്നമരണ ചിന്താശതകം”, ഷഷ്ടിപൂർത്തി ഷഷ്ടി , മാസസോല്ലാസം, സാഹിത്യ വിലാസം, വ്യാഖ്യാനങ്ങൾ : ലക്ഷമണോപദേശം,അക്ബർ, ശ്രീകൃഷ്ണചരിതം ഒന്നും രണ്ടും സർഗം ,പഞ്ചതന്ത്രം, തുള്ളൽ പാട്ടുകൾ: മംഗല്യ ധാരണം, പള്ളിക്കെട്ടുവർണനം, നാടകങ്ങൾ: രാഘവമാധവം, ലക്ഷ്മി കല്യാണം, സദാരാമസംഗീത നാടകം, വിക്രേമോർവ്വശീയം സംഗീത നാടകം ( പരിഭാഷ), കഥ:- സന്മാർഗ്ഗ കഥകൾ, മാലതി, നിരുപണങ്ങൾ: ദ്വിതീയാക്ഷരപ്രാസവാദം,ഭാഷാപരിഷ്കാരം, ശകുന വിശ്വാസം, ഗുരു ഭക്തി, വേദാന്തോ ദേശ്യം, കേരളപാണിനീയ മണ്ഡനം, തുടങ്ങി നിരവധി കൃതി മഹാകവികെ.സി കേശപിള്ള കൈരളിക്ക് കാഴ്ച വച്ചിട്ടുണ്ട്. മഹാകവി കെ.സി കേശവപിള്ളയ്ക്ക് 4 മക്കൾ കെ.എൻ. നാരായണപിള്ള late , പ്രൊഫ. കെ.എൻ. ഗോപാലപിള്ള Late, കെ.എൻ. മാധവൻ പിള്ള Late, കെ.എൻ. തങ്കമ്മ അമ്മ Late മകൾ കെ.എൻ തങ്കമ്മ അമ്മയെ വിവാഹം കഴിച്ചത് പ്രശ്സത ഭാഷാ സാഹിത്യകാരൻ ആർ. നാരായണപ്പണിക്കർ ആണ്. “കേശവീയം ” മഹാകാവ്യം മുഴുവൻ മുദ്രിതമായി കാണുവാൻ മഹാകവി കെ.സി. കേശവപിള്ളയെ വിധി അനുവദിച്ചില്ല. കൊല്ലവർഷം 1089 (1913) ചിങ്ങം 20- ന് 12 മണിക്ക് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു. ശവസംസ്കാരത്തിന് ” പട്ടും കച്ചയും ” കൊട്ടാരത്തിൽ നിന്നു കൊടുത്തയച്ചു. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും തിരുവിതാംകൂർ കൊട്ടാരം ആ കവി ശ്രേഷ്ഠനെവേണ്ടപോലെ ബഹുമാനിച്ചു. കവി കാലയവനികയ്ക്കുള്ളിൽ അന്തർദ്ധാനം ചെയ്തതിനു ശേഷമാണ് കാവ്യം പുറത്തുവന്നത്. “കേശവീയം മഹാകാവ്യം “കെ.സി. കേശവപിള്ളയുടെ ‘വിജയ സ്തംഭ’ മെന്നതുപോലെ “സ്മാരകസ്തംഭ”മായും തീരണമെന്നായാരിക്കാം ഈശ്വേരേച്ഛ ! മഹാകവിയുടെ ലഘു ജീവചരിത്രം ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ “കേരള സാഹിത്യ ചരിത്രം “ആർ. നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യ ചരിത്രം, വിദ്വാൻ എ.ഡി ഹരിശർമ്മ രചിച്ച “മഹാകവി കെ.സി കേശവപിള്ള “, മഹാകവിയുടെ പിൻമുറക്കാരൻരാജീവ് കോതേത്ത് സാർ എഴുതിയ “കഥയിതു കേശവീയം ” എന്നീ പുസ്തകങ്ങളിൽ ഉണ്ട്.
