തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന തിരഞ്ഞടുപ്പുകളിൽ CPM വ്യാപകമായ ക്രമക്കേടും, വോട്ട് തട്ടിപ്പും, കള്ള വോട്ടും നടത്തുന്നു:കരമന ജയൻ1 min read

തിരുവനന്തപുരം :കഴിഞ്ഞ 45 വർഷമായി CPM തിരുവനന്തപുരം നഗരസഭയിൽ ഭരണം നില നിർത്തുന്നത് വ്യാപകമായ വോട്ടിംഗ് ക്രമക്കേടിലൂടെയാണ്

സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷൻ SECID വോട്ടർക്ക് നല്ക്കാത്തത് കാരണം വോട്ടർമാരെ സെർച്ച് ചെയ്ത് കണ്ടു പിടിക്കാൻ പറ്റാത്തത് മറയാക്കിയാണ് CPM ഈ വ്യാപക വോട്ട് കൊള്ള നടത്തുന്നത്

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ഈ ക്രമക്കേട് നടക്കുന്നുണ്ടങ്കിലും നഗരത്തിലെ വഞ്ചിയൂർ വാർഡിൽ നടത്തിയിരിക്കുന്ന വോട്ട് അട്ടിമറി ശ്രമമാണ് ഇനി പറയാൻ പോകുന്നത്

1.ബീന മഹാദേവൻ വഞ്ചിയൂരിലെ വോട്ടർ ആണേലും കൊച്ചിയിലാണ് താമസം. അവരുടെ വീടിൻ്റെ TC 82/496 . എന്നാൽ ഇതേ TC നമ്പരിൽ വീട്ട് പേര് മാത്രം മാറ്റി 6 വോട്ടുകൾ ചേർത്തിട്ടുണ്ട്. ഈ ബീന മഹാദേവൻ എന്ന് പറയുന്നത് സംസ്ഥാന ഇൻ്റെലിജൻസ് മേധാവി P വിജയൻ്റ പത്നിയാണ്. സംസ്ഥാന ഇൻ്റെലിജൻസ് മേധാവിയുടെ വീട്ടിൽ കള്ള വോട്ട് ചേർത്തിട്ടുണ്ടങ്കിൽ മറ്റുളള വീടുകളുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു. ഇതിലെ 6 വോട്ടുകളിൽ ഒരാൾ വിചിത്ര എന്ന നാമധാരി. ഈ വിചിത്ര വഞ്ചിയൂരിലെ സ്ഥാനാർത്ഥി ശങ്കരൻ കുട്ടി നായർ അഥവാ വഞ്ചിയൂർ ബാബു P യുടെ സന്തത സഹചാരി അജിത്ത് പ്രസാദിൻ്റെ മകളാണ്. ഇത് സംസ്ഥാന ഇൻ്റെലിജൻസിൻ്റെ കൂടി പിടിപ്പ് കേടാണ്.

2.വഞ്ചിയൂരിലെ സ്ഥാനാർത്ഥി ബാബുവിൻ്റെ തൊട്ടടുത്ത വീടായ പൗർണമി അവിടെ ചേർത്തിരിക്കുന്നത് 5 വോട്ടാണ്. ഈ വീട്ടിൽ വിവേക് പദ്മനാഭൻ തമ്പി എന്ന ഒരു വോട്ടർ മാത്രമാണ് താമസം.

3. കഴിഞ്ഞ തവണ BJP യുടെ സ്ഥാനാർത്ഥിയുടെ വീട്ടിൽ ചേർത്തിരുന്ന പേരുടെ ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. എന്നാൽ അന്തിമ പട്ടിക വന്നപ്പോൾ ഒരു മുഹമ്മദ് റിയാസിൻ്റെ വോട്ട് ആ വീട്ടിൽ വീണ്ടും ചേർത്തിരിക്കുന്നു. ഇതിനെതിരെ വീട്ടുടമയായ ജയലക്ഷ്മി നഗരസഭാ സെക്രട്ടറിക്കു നേരിട്ട് പരാതിനൽകി അയച്ചു. അതോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും ഈ മെയിൽ മുഖാന്തരം പരാതി അയച്ചു. എന്നാൽ നാളിതുവരെ ഒരു മറുപടിയും കിട്ടിയില്ല.

4. ഹരിത കർമ്മ സേനാംഗങ്ങളെ ഭീക്ഷണി പെടുത്തി 20 ഓളം പേരെ വിവിധ സ്ഥലങ്ങളിൽ ചേർത്തിട്ടുണ്ട്. വോട്ടർ പട്ടിക പരിശോധിച്ചാൽ അവർ യൂണിഫോം ഇട്ടാണ് വോട്ട് ചേർത്തിട്ടുള്ളത് എന്നും അറിയാം

5.വഞ്ചിയൂരിലെ DYFl യുടെ നേതാവ് മഹേഷ് , ഇയാളുടെ വിട്ടിൽ അനധികൃതമായി ചേർന്ന 18 പേരുകൾക്ക് എതിരെ BJP പരാതി കൊടുത്തിരുന്നു. എന്നാൽ അന്തിമ വോട്ടർ പട്ടിക വന്നപ്പോൾ അത് 20 ആയി

ഈ രീതിയിൽ വഞ്ചിയൂർ വാർഡിൽ
ഭാഗം 1 ൽ നൂറിൽപ്പരം, ഭാഗം 2 ൽ നൂറ്റി നാല്പതിൽപ്പരം, ഭാഗം 3 ലും 4 ലും 6 ലും അമ്പതിൽപ്പരം, ഭാഗം 5 ൽ നൂറിൽപ്പരം വോട്ട് ചേർത്തിട്ടുണ്ട്.

അങ്ങനെ ഒരു വാർഡായ വഞ്ചിയൂരിൽ മാത്രം അഞ്ഞുറിൽപ്പരം വോട്ടു ചേർത്താണ് CPM ഈ തിരഞ്ഞടുപ്പിനെ നേരിടുന്നത്. വഞ്ചിയൂരിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ എല്ലാ ബൂത്തുകളിലും ക്യാമറ / ലൈവ് സ്ട്രീമിംഗ് സംവിധാനം സ്ഥാപിക്കണം എന്ന് ആവശ്യപെടുന്നു. നഗരത്തിലെ കാട്ടായികോണം വാർഡിലും ഇതേ പോലെ ക്യാമറ സംവിധാനം പ്രവർത്തിപ്പിച്ച് വോട്ടെടുപ്പ് പ്രക്രീയകൾ പകർത്തണം

മറ്റൊരു കാര്യം കണ്ടത് വഞ്ചിയൂരിലും സമീപ വാർഡുകളിലും വോട്ടുള്ള കുറെ പേര് കാരെയും കണ്ടത്തി

ഉദാ: രഞ്ജിത്ത് (Sec051477445) ഇയാൾക്ക് ശ്രീകണ്ഠേശ്വരത്തും ഭാഗം 4 വഞ്ചിയൂർ ഭാഗം 2 ലും വോട്ടുണ്ട്

വിചിത്ര ( Sec 046645206 ) വഞ്ചിയൂർ 2, കുന്നു കുഴി 7

വിഷ്ക്കു JG (Sec048623303) വഞ്ചിയൂർ 1, ശ്രീകേശ്വരം 2

വിഷ്ണു N (Sec 051484028) വഞ്ചിയൂർ 3 ചാല 9

ക്ലാരൻസ് (Sec 046645207) – വഞ്ചിയൂർ 2, കുന്നുകുഴി 7

എന്നിങ്ങനെ നിരവധി കള്ള വോട്ടുകൾ ചേർത്തിട്ടുണ്ട്.

Note: ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കൂടി ഇതോടപ്പം ഉൾപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *