തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലം സ്ഥാനാർത്ഥി കരമന ജയന് നഗരത്തിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിപര്യടനത്തിൻ്റെ രണ്ടാം ദിവസം ലഭിച്ചത്.
രാവിലെ വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്ന് ആരംഭിച്ച പര്യടനം വഴുതക്കാട്, പാളയം, ബേക്കറി, ഇടപഴിഞ്ഞി, ജഗതി,മേലാറന്നൂർ, കരമന നെടുങ്കാട് അടക്കമുള്ള നഗര മേഖലയിലൂടെ ആയിരുന്നു കടന്ന് പോയത്. നല്ല ചൂടുള്ള പകൽ ആയിരിന്നിട്ടും
സ്ത്രീകളും കുട്ടികളും അടക്കം വഴിയോരങ്ങളിൽ കാത്ത് നിന്ന് സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുക ആയിരുന്നു.
വികസനത്തിൻ്റെ രാഷ്ട്രിയമാണ് തനിക്ക് പറയാനും പ്രവർത്തിക്കാനും ഉള്ളതെന്ന് തന്നെ സ്വീകരിച്ച ജനങ്ങളോട് കരമന ജയൻ പറഞ്ഞു. ഗതാഗത കുരുക്ക്, ചാല കമ്പോളം വികസനം, കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം, പാർവ്വതി പുത്തനാറിൻ്റെ ശുദ്ധീകരണം തുടങ്ങിയവയാണ് വിജയിച്ച് കഴിഞ്ഞാൽ തന്നെ ആദ്യത്തെ ലക്ഷ്യമെന്നും കരമന ജയൻ പറഞ്ഞു.
ബിജെപി യുടെ തിരഞ്ഞടുപ്പ് പ്രകടന പത്രികയിൽ പറത്തിട്ടുള്ള സൗജന്യ കുടി വെള്ളം, ഭഷ്യസുരക്ഷ കാർഡ്, സൗജന്യ പാചകവാതകം, അടിയന്തിര ചികിത്സാ സഹായം, വിഴിഞ്ഞത്തെ വ്യവസായ കേന്ദ്രമാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങൾ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റ പ്രയോജനകരമാവുന്ന കാര്യങ്ങളാണന്നും കരമന ജയൻ കൂട്ടി ചേർത്തു.
ബിജെപി കൗൺസിലർമാരും, നഗരസഭാ സ്‌റ്റാൻഡിംഗ് കൗൺസിൽ അദ്ധ്യക്ഷന്മാരും, ബിജെപി സംസ്ഥന – ജില്ലാ -മണ്ഡലം തല നേതാക്കളും പങ്കെടുത്ത കരമന ജയൻ്റെ രണ്ടാം ദിവസത്തെ വാഹന പ്രചാരണ പര്യടനം തമ്പാനൂരിൽ അവസാനിക്കും
