തിരുവനന്തപുരം :വ്യക്തിപരമായ സംഭാഷണം പോലും രാഷ്ട്രീയവത്ക്കരിച്ച് വിവാദമാക്കാനുള്ള MLA വി കെ പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളതാണന്നന്നും, ഇത്തരം രീതി അപലപനീയമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
ശാസ്തമംഗലത്ത് മുൻ CPM കൗൺസിലറായിരുന്ന ബിന്ദു ഓഫീസായി ഉപയോഗിച്ചിരുന്ന കോർപ്പറേഷൻ്റെ കെട്ടിടമാണ് അവിടെ 2020 ൽ ബിജെപി കൗൺസിലർ വന്നിട്ടും കോർപ്പറേഷനിലെ തൻ്റെ സ്വാധീനം ഉപയോഗിച്ച് തുച്ഛമായ വാടകയ്ക്ക് വി കെ പ്രശാന്ത് MLA ഓഫീസായി കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ച് വരുന്നത്. ശുചിമുറി സൗകര്യം പോലും ഇല്ലാത്ത മുൻ BJP കൗൺസിലർ മധുസുധനൻ നായർക്ക് അനുവദച്ചിരുന്ന കുടുസ്സു മുറിക്ക് പകരം ശാസ്തമംഗലം കൗൺസിലറിന് അർഹതപ്പെട്ട ഓഫിസ് കെട്ടിടം തിരികെ ആവശ്യപ്പെടാൻ ബിജെപി യുടെ ശാസ്തമംഗലത്തെ വനിതാ കൗൺസിലറായ ശ്രീലേഖയ്ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നിരിക്കെയാണ് സ്വകാര്യ ഫോൺ സംഭാഷണത്തെ സഹതാപം ലക്ഷ്യമാക്കി രാഷ്ട്രീയ വിവാദമാക്കിയെതെന്നും കരമന ജയൻ പറഞ്ഞു
തുച്ഛമായ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കോർപ്പറേഷൻ്റെ എല്ലാ കെട്ടിടങ്ങളുടെയും കരാറുകൾ പുന:പരിശോധിക്കുമെന്നും, വാടകയിനത്തിൽ നഗരസഭയ്ക്ക് വൻ വരുമാനം നഷ്ടമാകുന്ന നിലവിലെ രീതിക്ക് മാറ്റം ഉണ്ടാവുമെന്നും കരമന ജയൻ പറഞ്ഞു
