മെട്രൊ വരാതിരിക്കാനും, കേന്ദ്രസർക്കാരിനെ പഴി ചാരാനും കേരള സർക്കാർ തന്നെ ശ്രമിക്കുന്നു: കരമന ജയൻ1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോക്ക് കേന്ദ്ര അനുമതി ലഭിക്കാതിരിക്കാനും അതിൻ്റെ പേരിൽ കേന്ദ്ര സർക്കാരിനെ പഴി ചാരാനുമുള്ള വഴികൾ സംസ്ഥാന സർക്കാർ തന്നെ ഒരുക്കുന്നവെന്ന് ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ 2017 ലെ മെട്രോ നയവും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര അനുമതി ലഭിക്കു. എന്നാൽ തിരുവനന്തപുരം മെട്രോക്ക് വേണ്ടി നടത്തിയ പഠനത്തിൽ ഉൾപ്പെടുത്തിയത് വെറും 371.94 സ്ക്വയർ കിലോമീറ്റർ മാത്രമാണ്. പഠനം നടത്തിയ സ്ഥലത്തെ 2023ലെ ജനസംഖ്യ കണക്കായി പറയുന്നത് പതിമൂന്നര ലക്ഷം ജനങ്ങൾ മാത്രം. ഇതര സംസ്ഥാനങ്ങളിൽ മെട്രോകൾക്ക് വേണ്ടി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടുകളിൽ അതാത് നഗരങ്ങൾക്ക് ചുറ്റുമുള്ള 500 മുതൽ 900 സ്ക്വയർ കിലോമീറ്ററുകൾ വരെയാണ് പഠന കേന്ദ്രമായി ആയി എടുത്തിട്ടുള്ളതെന്നും കരമന ജയൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനമായി പറയുന്ന കാര്യമാണ് ഇരുപത് ലക്ഷത്തിനു മുകളിൽ ജനസംഖ്യ മെട്രോക്ക്‌ അനുമതി തേടുന്ന നഗരത്തിലെ പഠന സ്ഥലത്ത് ഉണ്ടാവണം എന്നത്.
മുപ്പത്തി മൂന്ന് ലക്ഷം ജനസംഖ്യയും കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുമുള്ള തിരുവനന്തപുരം മെട്രോ സ്റ്റഡി ഏരിയയിലെ ജനസംഖ്യ വെറും പതിമൂന്നര ലക്ഷം മാത്രമാണന്നാണ് CMP (കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ ) യിൽ പറഞ്ഞിട്ടുള്ളത്.ഇത് പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടാൻ തടസ്സമാകുമെന്നും കരമന ജയൻ പറഞ്ഞു.

എന്നാൽ 2014ൽ ഡിഎം ആർ സി സമർപ്പിച്ച ലൈറ്റ് മെട്രോ ഡിപിആറിൽ തിരുവനന്തപുരം നഗര ജനസംഖ്യ 2011 സെൻസസ് പ്രകാരം 16.8 ലക്ഷം ആണെന്നും അത് ഓരോ വർഷവും 3% വച്ച് വളർന്ന് 2020ൽ ഇരുപത്തി രണ്ട് ലക്ഷം ആവമെന്ന് പറയുന്നത് കണക്കിലെടുക്കാത്തത് മെട്രൊയെ അട്ടിമറിക്കാനുള്ള മനപൂർവ്വമുള്ള ശ്രമങ്ങളെയാണ് കാണിക്കുന്നത്.

മെട്രോക്ക് ആവിശ്യമായതിലും അധികം ജനങ്ങൾ തലസ്ഥാനത്ത് ഉണ്ട്. കൂടാതെ ഓരോ ദിവസവും മറ്റ് സ്ഥലങ്ങളിൽ നിന്ന് തലസ്ഥാനത്ത് വന്നു പോകുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷെ ഇതൊനും ഇതുവരെ നടത്തിയ ഒരു മെട്രോ പഠനങ്ങളിലും കാണാത്തത് ദുരൂഹമാണന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നും, ഇതിനകം തന്നെ ചില ഇടത് പക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ മെട്രൊയ്ക്ക് കേന്ദ്രം അനുമതി നൽകിലെന്ന രീതിയിൽ പ്രചാരം അഴിച്ച് വിടുന്നതിൽ അന്വേക്ഷണം വേണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *