നഗരസഭയിൽ കണ്ടത് രാജ്യത്തെ ഏറ്റവും വലിയ അഴിമതി : കെ സുരേന്ദ്രൻ1 min read

 

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പാവപ്പെട്ട പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് പോലും വേറെ ബാങ്ക് അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തി. കോടികളുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊള്ള നടത്തി മാസങ്ങളോളം ജനങ്ങളെ നഗരസഭയും മേയറും ബുദ്ധിമുട്ടിച്ചു. ആധുനിക നഗരവത്ക്കരണത്തിന് ഏറ്റവും അനുയോജ്യരായ കേന്ദ്ര സർക്കാർ ഭരി ക്കുന്ന ഈ സമയത്ത് അത് നടപ്പിലാക്കാൻ BJP മേയർ തന്നെ തിരുവനന്തപുരം നഗരത്തിന് വേണമെന്നും കെ സുരേന്ദ്രൻ കൂട്ടി ചേർത്തു. കോൺഗ്രസ് നേതാവ് കെ മുരളീധരൻ്റെ പെട്ടന്നുള്ള തിരുവനന്തപുരത്തെ രംഗ പ്രവേശനം അഴിമതിയും, കെടു കാര്യസ്ഥതയും നിറഞ്ഞ CPM നെ സഹായിക്കാനാണന്നും, സ്വന്തം പിതാവ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്ന മണ്ഡലത്തിൽ പോലും തോറ്റ വ്യക്തിയാണ് കോൺഗ്രസ്സിൻ്റെ മേയർ സ്ഥാനാർത്ഥിയെന്നത് അപഹാസ്യമാണന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി ഡീപ്പ് സ്റ്റേറ്റിനായി പ്രവർത്തിക്കുന്ന രാജ്യദ്രോഹിയാണന്നും, പിണറായി വിജയൻ സ്വർണ മോഷ്ടാവാണെന്നും കെ സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായ മുൻ ഡിജി പി ശ്രീലേഖ IPS നയിക്കുന്ന അനന്തപുരി വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ. ശാസ്തമംഗലം മുതൽ നെട്ടയം വരെ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും

ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന സെക്രട്ടറിമാരായ വി വി രാജേഷ്, ശിവൻ കുട്ടി, കൗൺസിലർമാരായ മധുസുദനൻ നായർ, ഗിരി കുമാർ,വട്ടിയൂർക്കാവ് മണ്ഡലം പ്രസിടണ്ട് പദ്മകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി
ജയചന്ദ്രൻ, നേതാക്കളായ ജി എസ് സന്തോഷ്, ആർ എസ് രാജീവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *