കെ. ജോർജ്ജ് (1883- 1959) ഇന്ന് 66-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

തിരുവിതാംകൂർ ഗവൺമെൻ്റിൽ വളരെക്കാലം ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജോർജ്ജ് 1883-ൽ കോട്ടയത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും എഫ്.എ. യും മദ്രാസ്സ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എമികച്ച വിജയം നേടി 1904 മാർച്ച് മുതൽ ജൂലൈ വരെമദ്രാസ് ക്രിസ്ത്യൻ കോളേജിൽത്തന്നെ ട്യൂട്ടറായിരുന്നു. 1904 ആഗസ്റ്റിൽ മദ്രാസ്സ് അക്കൗണ്ടൻ്റ് ജനറൽ ആഫീസിൽ സെക്കൻ്റ് ഗ്രേഡ് ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. 1910- ഫെബ്രുവരിയിൽ തിരുവിതാകൂറിൽ അസിസ്റ്റൻ്റ് ആഫിസറായി നിയമിക്കപ്പെട്ടു 1918 കുംഭം 8 ന് ചീഫ് അക്കൗണ്ടൻ്റ് ജനറലായും എക്സ് ഒഫിഷ്യോ ഫിനാൻഷ്യൽ സെക്രട്ടറിയായും നിയമിതനായി. 1926-ഇടവം 23 ന് തിരുവിതാംകൂർ ഗവൺമെൻ്റ് ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1933 വരെ ചീഫ് സെക്രട്ടറിയായിരുന്നു. തുടർന്ന് തിരുവിതാംകൂർ ലാൻ്റ് റവന്യൂ & ഇൻകം ടാക്സ് കമ്മീഷണറായി നിയമതനായി . 1938 ൽ പെൻഷനായി. എല്ലാവരോടും സമചിത്തതയോടും ദയയോടും പെരുമാറിയ കുശാഗ്ര ബുദ്ധിയായ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിലിൽ 1920 മുതൽ 1932 വരെയും ശ്രീമൂലം അസംബ്ലിയിൽ 1933 മുതൽ 1944 വരെയും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ 1933 – മുതൽ 1937 വരെയും അംഗമായിരുന്നു അദ്ദേഹം . 1959 ആഗസ്റ്റ് 9-ാം തീയതി 76-ാംമത്തെ വയസ്സിൽ കെ. ജോർജ്ജ് നിര്യാതനായി…

Leave a Reply

Your email address will not be published. Required fields are marked *