‘മന്ത്രിമാരുടെ പ്രവർത്തനം പോര, എല്ലാം പ്രഖ്യാപനം മാത്രം,ഫണ്ടുകൾ പോലും അനുവദിക്കുന്നില്ല’:കെ. ബി. ഗണേഷ് കുമാർ1 min read

24/1/23

തിരുവനന്തപുരം :മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരാ. പ്രഖ്യാപനം മാത്രം പോരാ. കാര്യങ്ങള്‍ നടപ്പാക്കണമെന്നും കെ. ബി. ഗണേഷ് കുമാർ

ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പിന്നെ എങ്ങനെ വികസന പ്രവര്‍ത്തനം നടത്താനാകും. എം.എല്‍.എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. റോഡ് പ്രവൃത്തിയുടെ പോരായ്മ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച ഗണേഷ് ജലവിഭവ വകുപ്പിനെതിരെയും സംസാരിച്ചു തുടങ്ങിയതോടെ സി.പി.എം പ്രതിനിധി ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടു.

ഇത്തരം പരാമര്‍ശങ്ങള്‍ ഉചിതമല്ലെന്നായിരുന്നു രാമകൃഷ്ണന്‍റെ പ്രതികരണം. ഈ വേദിയിലല്ലാതെ എവിടെയാണ് പറയേണ്ടതെന്ന് ഗണേഷ് ചോദിച്ചു.

Leave a Reply