കായംകുളത്തിന് അടുത്തുള്ള പുതുപ്പള്ളി മഠത്തിൽ വീട്ടിൽഅധ്യാപകനായ ശങ്കരപ്പിള്ളയുടെ മകനായി 1895ൽ ജനിച്ചു. മാന്നാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു.തുടർന്ന് ബി എ ,ബി .എൽ പാസായി 1916 -ൽ – 21-ാംവയസ്സിൽകൊല്ലം ജില്ലാ കോടതിയിൽപ്രമുഖ അഭിഭാഷകനും സാമൂഹിക പരിഷ്കർത്താവുമായ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെജൂനിയർ എന്ന നിലയിലാണ് പ്രാക്ടീസ് ആരംഭിച്ചു.കരുനാഗപ്പള്ളി ജനറൽ റൂറൽ മണ്ഡലത്തിൽ നിന്ന്തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി 1931 മുതൽ 1932 വരെയുംതെരഞ്ഞെടുത്തു.ജന്മികുടിയാൻ ബില്ലിൽ കുടിയാനുഅനുകൂലമായി വാദിച്ചു ബഹുജന പ്രീതി നേടി.1932 ലെ നിയമസഭാ പരിഷ്കരണത്തിന് ശേഷം കൊല്ലം (രണ്ട്)നിയോജക മണ്ഡലത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേക്ക് 1933 മുതൽ 44 വരെഅംഗമായി തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് തിരുവനന്തപുരം ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. കൊല്ലവർഷം 1.1.1113 മുതൽ 13.11. 1113 വരെ എൻ.എസ്.എസിന്റെ പ്രസിഡൻ്റായി പ്രവർത്തിച്ചു.മാവേലിക്കര കുന്നത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് 1937 മുതൽ 44 വരെശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ അംഗമായി. 1938-ൽതിരുവിതാംകൂർ ഗവൺമെൻറ് legal Remembrancer- ആയി.ട്രഷറി ബഞ്ച്,നിയമം, നീതിപാലനം എന്നിവയിൽ ഗവൺമെൻ്റ് പ്രതിനിധിയുമായിരുന്നു.1942-ൽതിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായി.1948-ൽ ചീഫ് ജസ്റ്റീസായി.തുടർന്ന് തിരു-കൊച്ചിഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു.തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിയമവിഭാഗത്തിന്റെ ഡീൻ ആയിരുന്നു.1950 -ല്‍ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. 1952 ഒക്ടോബർ 13 തീയതി പുതുപ്പള്ളി കൃഷ്ണപിള്ള അന്തരിച്ചു. സി.നാരായണപിള്ള എഴുതിയ “ചങ്ങനാശ്ശേരി പരമേശ്വരൻപിളള “യുടെജീവചരിത്രം,കുമ്പളത്ത് ശങ്കുപ്പിള്ളയുടെആത്മകഥ “കഴിഞ്ഞകാല സ്മരണകൾ”,ഭാരത കേസരി മന്നത്ത് പത്മനാഭൻ ആത്മകഥ ” എന്റെ ജീവിത സ്മരണകൾ”,എൻഎസ്എസ് ചരിത്രം (ഒന്നാം വാല്യം ),നിയമനിർമ്മാണ സഭ ശതോത്തര രജത ജൂബിലി സ്മരണിക (വാല്യം ഒന്ന്),പ്രമുഖ ഹൈക്കോടതി അഡ്വക്കേറ്റ് E.രാജൻ സാർ എഴുതിയ History of Kerala Judiciaryഎന്നീ പുസ്തകങ്ങളിൽ പുതുപ്പള്ളി കൃഷ്ണപിള്ളയെ സ്മരിക്കുന്നുണ്ട്.
2025-10-14
