കൊല്ലം ആശ്രാമം പോളച്ചിറ കുടുംബത്തിൽ 1881 ൽ ജനിച്ചു. പട്ടത്താനം എൽ.എം.എസ് സ്കൂൾ, കൊല്ലം ഗവ: ഹൈസ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ്, തിരുവനന്തപുരംലാ കോളേജുകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി കൊല്ലം കോടതിയിൽ അഭിഭാഷകനായിരിക്കെ കൊല്ലം നഗരസഭാംഗമായി.1908-ൽ പുനലൂർ സബ്ബ് രജിസ്ട്രാരായി ജോലി കിട്ടി.1919 മുതൽ 1928 വരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.1916, 1919 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭ അംഗമായി തെരഞ്ഞെടുത്തു.1922-25, 1925-28ൽ തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായി.1925ൽ വൈക്കം സത്യാഗ്രഹ സഞ്ചാരസ്വാതന്ത്ര്യ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.പ്രമേയത്തെ അധികരിച്ചു കൊണ്ടു മണിക്കൂറോളം പ്രസംഗിച്ചു.ഗവൺമെൻ്റിൻ്റെ നയവൈകല്യങ്ങളെ രൂക്ഷമായി വിമർശിക്കുന്നതും അരുടെയും ഹൃദയത്തെ സ്പർശിക്കുന്നതുമായിരുന്നു ആ പ്രസംഗം.പ്രസ്തുത പ്രമേയത്തെപ്പറ്റിയുള്ള വാദപ്രതിഭാഗം മൂന്നു ദിവസത്തേയ്ക്കു നീണ്ടുനിന്നു. ഒറ്റ വോട്ടിൻ്റെ കുറവുകൊണ്ടു പ്രമേയം തള്ളപ്പെട്ടു പോയി.
1928-ൽ കോട്ടയത്ത്. ജഡ്ജിയായി നിയമിക്കപ്പെട്ടു.തുടർന്ന് പറവൂർ, ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ എന്നീ സ്ഥലങ്ങിൽ ഡിസ്ട്രിക്ട് ജഡ്ജിയായി പ്രവർത്തിച്ചു.1936-ൽ തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായി പ്രമോഷൻ കിട്ടി. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഹൈക്കോടതി ജഡ്ജിയായത് ജസ്റ്റിസ് എൻ.കുമാരനാണ്.1938-ൽ പെൻഷനായി. തുടർന്ന് സർ.സി.പി രാമസ്വാമി അയ്യർ അദേഹത്തെ വീണ്ടും ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. തുടർന്ന് അദ്ദേഹംകേരളഹിന്ദുമിഷൻ്റെഡയറക്ടറായുംഅതിൻ്റെ പ്രസിഡന്റായും പ്രവർത്തിച്ചു ക്വയിലോൺ ബാങ്ക്,കൊല്ലം താലൂക്ക് സഹകരണ ബാങ്ക്,ഏഷ്യൻ ബാങ്ക്,തിരുവിതാംകൂർ പ്രൊഡ്യൂസ് ആൻഡ് ഇൻഡസ്ട്രിയൽ കമ്പനി എന്നിവയുടെയെല്ലാം ആദ്യകാല പ്രവർത്തകനുംഏതാനും വർഷം ക്വയിലോൺ ബാങ്കിൻ്റെ ചെയർമാനായും,തിരുവിതാംകൂർ ക്രെഡിറ്റ് ബാങ്കിന്റെയും റ്റി.പി ഐ കമ്പനിയുടെ ലീഗൽ അഡൈസറായും പ്രവർത്തിച്ചു.പ്രശസ്തപണ്ഡിതനായ പരവൂർ വി.കേശവനാശാൻ്റെ മകൾ പരവൂർ, പുത്തൻവീട്ടിൽഭാർഗ്ഗവിഅമ്മയാണ് ഭാര്യ. 5 മക്കൾ ബാലകൃഷ്ണൻ Late ( റിട്ട:സെയിൽ ടാക്സ് അസിസ്റ്റൻ്റ് കമ്മീഷണർ ) , ഗോമതി (Late )സരസ്വതി ( Late), പ്രസന്നകുമാരി (Late), പവിത്രൻ Late (റിട്ട:ഡെപ്യൂട്ടിരജിസ്ട്രാർ,കേരള യൂണിവേഴ്സിറ്റി)തിരുവന്തപുരം കുന്നുകുഴിയിൽ താമസിച്ച് വരവെ 1964 മാർച്ച് 17 ന് അന്തരിച്ചു .
