ഇന്ന് ലോക ഭ്രൂണശാസ്ത്രജ്ഞ ദിനം/ടെസ്റ്റ് ട്യൂബ് ശിശുദിനം, 1 min read

1978 ജൂലൈ 25 ഇംഗ്ലണ്ടിലെ ഓർഡ് ഹാംആശു പത്രിയിൽ നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിനു ശേഷം ലെസ്ലി -ജോൺ ബ്രൗൺ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു, കുഞ്ഞിന് അവർ ലൂയിസ് ജോയ് ബ്രൗൺ എന്ന് പേരിട്ടു. അന്ന് ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു പിറവി എടുത്തു. ലോകമെമ്പാടുമുള്ള, കുഞ്ഞുങ്ങളില്ലാത്ത ലക്ഷക്കണക്കിന് ദമ്പതികൾക്ക് ഈ നേട്ടം പ്രത്യാശയുടെ സന്ദേശമായി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത് റോബർട്ട് എഡ്വേർഡ്, പാട്രിക് സ്റ്റെപ്റ്റോ, ജീൻ പെർസി എന്നീ ശാസ്ത്രജ്ഞർ ആയിരുന്നു. റോബർട്ട് എ ഡ്യേർഡിന് 2010 ൽ ഈ കണ്ടുപിടുത്തത്തിന് നോബൽ സമ്മാനം ലഭിച്ചു. ഇതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 25 ലോക ഭ്രൂണശാസ്ത്രജ്ഞ ദിനം/ ടെസ്റ്റ് ട്യൂബ് ദിനം/ലോക ഐ വി എഫ് ദിനമായി ആചരിക്കപ്പെടുന്നു. 1978 ഒക്ടോബർ 3 ന് കൊൽക്കൊത്തയിൽ ഭാരതത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ദുർഗ ഭൂജാതയായി. ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിൽസാ രീതിയാണ് ഐവി എഫ്.

 

ഡോക്ടർ രഘു

(സംസ്ഥാന ഉപാദ്ധ്യക്ഷൻആരോഗ്യഭാരതി)

Leave a Reply

Your email address will not be published. Required fields are marked *