കോട്ടയം :- നിയസമാസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് ഇക്കുറി മൂന്ന് സീറ്റ് ആവശ്യപ്പെടും നിലവിലുള്ള തിരുവനന്തപുരത്തിന് പുറമേ കുട്ടനാട്,തൊടുപുഴ എന്നീ സീറ്റുകളാണ് ആവശ്യപ്പെടുക.ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരണ സമയത്ത് എൽ ഡി എഫ് നാല് സീറ്റുകൾ നൽകിയിരുന്നു.ഇടക്ക് വച്ച് സ്ഥാപക ചെയർമാൻ ഫ്രാൻസിസ് ജോർജ് തന്റെ പഴയ തട്ടകമായ കേരള കോൺഗ്രസ് (ജോസഫ് )വിഭാഗത്തിലേക്ക് മടങ്ങിപ്പോകുകയും തുടർന്ന് കോട്ടയത്തുനിന്ന് ലോക്സഭയിൽ എത്തുകയും ചെയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസിന് എൽഡി എഫ് തിരുവനന്തപുരം മാത്രമാണ് നൽകിയത് കേരള കോൺഗ്രസ് (മാണി )ഗ്രുപ്പ് എൽഡി എഫിൽ എത്തിയതോടെ കൂടുതൽസീറ്റ് അവർക്ക് നൽകുകയായിരുന്നു ഒരു സീറ്റിൽ മാത്രമായി പാർട്ടി ഒതുങ്ങിയത് വളരെ ക്ഷീണം ചെയ്തുവെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിലവിലുള്ള തിരുവനന്തപുരത്ത് കല്ലടനാരായണപിള്ളയും,കുട്ടനാട് ലഭിച്ചാൽ കെ.സി ജോസഫും,തൊടുപുഴയിൽ പി സി ജോസഫ്,ജോർജ് അഗസ്റ്റിൻ,വിദ്യാസഗറിന്റെ മകൻ മിഥുൻ സാഗർ ഇവരിൽ ആരെങ്കിലും മത്സരിക്കും.
