‘ആസാദ് കശ്മീർ’പരാമർശം ;ജലീലിനെതിരെ ഡൽഹിയിൽ പരാതി1 min read

13/8/22

ഡൽഹി :കെ ടി ജലീൽ എം എൽ എ യുടെ ആസാദ് കശ്മീർ പരാമർശത്തിൽ പരാതിയുമായി അഭിഭാഷകൻ. ഡൽഹി തിലക് മാർഗ്ഗ് പോലീസ് സ്റ്റേഷനിൽ അഭിഭാഷകൻ ജി എസ് മണിയാണ് പരാതിയുമായി എത്തിയത്.

തന്റെ രണ്ടാം കശ്മീർ സന്ദർശനത്തിന്റെ ഓർമ്മകൾ fb യിൽ കുറിക്കുന്ന വേളയിലാണ് രാഷ്ട്ര ചരിത്രത്തെ തെറ്റായ രീതിയിൽ ജലീൽ വ്യാഖ്യാനിച്ചത്. ഇതിനെതിരെ പ്രതിക്ഷേധവുമായി നിരവധി പേർ രംഗത്തെത്തി. ചരിത്രാധ്യാപകനായ ജലീലിന് ചരിത്രം അറിയില്ലേ എന്നുപോലും പലയിടങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു. ഇൻവർട്ടർ കോമയിട്ടാണ് താൻ എഴുതിയത് എന്നും, വായിക്കുന്നവർ കോമ കണ്ടില്ലേ എന്നാണ് ജലീൽ തിരിച്ച് ചോദിച്ചത്.

Leave a Reply