ഐ.ആർ.സി.ടി.സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര1 min read

തിരുവനന്തപുരം :ഭാരത സർക്കാറിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി), റെയിൽവേ സ്‌റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തർദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകൃതമായിരിക്കുന്നു.

 

കുറഞ്ഞ ചിലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐ.ആർ.സി.ടി.സി ഇപ്പോൾ ട്രെയിനിലും വിമാനത്തിലുമായി അത്യാകർഷകമായ പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നു.

 

പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര

ഹിന്ദുമതത്തിൽ, ജ്യോതിർലിംഗം പരമശിവന്റെ ദിവ്യത്വത്തിന്റെ ഒരു പ്രത്യേക പ്രതീകമാണ്. ശിവൻ പ്രകാശരൂപത്തിൽ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെയാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്നത്. ശിവപുരാണം അനുസരിച്ച്, ഇന്ത്യയിൽ 12 പ്രധാന ജ്യോതിർലിംഗങ്ങളുണ്ട്. ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഭക്തർക്ക് മോക്ഷം നൽകുമെന്നും പാപങ്ങളിൽ നിന്ന് മോചിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

 

ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി ഐ.ആർ.സി.ടി.സി ഇപ്പോൾ പഞ്ച ജ്യോതിർലിംഗ യാത്ര എന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്രാ പാക്കേജ് അവതരിപ്പിക്കുന്നു. 2025 നവംബർ 21 ന് കേരളത്തിൽ നിന്നും പുറപ്പെട്ട് 11 ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ 01 ന് തിരികെയെത്തുന്ന ഈ തീർത്ഥാടന യാത്രയിലൂടെ നാഗേശ്വർ, സോംനാഥ്, ഭീമാശങ്കർ, ത്രയംബകേശ്വർ, ഘൃഷ്ണേശ്വർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്. കൂടാതെ ഭാരതത്തിലെ മറ്റു പ്രധാന തീർത്ഥാടന കേന്ദങ്ങളായ ദ്വാരകയിലെ ശ്രീ ദ്വാരകാധീശ ക്ഷേത്രം, ബെയ്റ്റ് ദ്വാരക, രുഗ്‌മിണി മാതാ ക്ഷേത്രം, മഹാരാഷ്ട്രയിലെ പഞ്ചവടി, എല്ലോറ ഗുഹകൾ തുടങ്ങിയവയും സന്ദർശിക്കാവുന്നതാണ്.

 

സ്റ്റാൻഡേർഡ് വിഭാഗത്തിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് തേർഡ് എ.സി ട്രെയിൻ യാത്ര, എ.സി ഹോട്ടലുകളിൽ താമസം, യാത്രകൾക്ക് നോൺ എ.സി വാഹനം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ മൂന്ന് നേരം വെജിറ്റേറിയൻ ഭക്ഷണം, ടൂർ എസ്‌കോർട്ട്, സുരക്ഷാ ജീവനക്കാർ എന്നിവരുടെ സേവനം, യാത്ര ഇൻഷുറൻസ് എന്നിവയും യാത്രയിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് ₹ 31930/-. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശിക്കാനും യാത്ര ചെയ്യാനും സാധിക്കുന്ന ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കയറാവുന്നതാണ്.

 

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും വിമാന യാത്രാ പാക്കേജുകൾ 

 

വാരാണസി (കാശി), അയോദ്ധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന 5 ദിവസത്തെ തീർത്ഥാടന യാത്ര പാക്കേജ് ഡിസംബർ 9 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നു.

ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ആകർഷണങ്ങളായ ഗുവാഹത്തി, കാസിരംഗ ദേശീയോദ്യാനം, ഷില്ലോങ്ങ്, ചിറാപുഞ്ചി, ഇന്ത്യയുടെ അതിർത്തി ഗ്രാമമായ മൗലിനോങ് തുടങ്ങിയവ സന്ദർശിക്കുന്ന 7 ദിവസത്തെ വിമാന യാത്ര പാക്കേജ് ഡിസംബർ 13 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നു.

പ്രകൃതി ഒരുക്കിയ വിസ്‌മയമായ റാൻ ഓഫ് കച്ച്, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്നിങ്ങനെ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുത്തി നടത്തുന്ന വിമാന യാത്ര പാക്കേജ് 2026 ജനുവരി 16 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു.

 

അന്താരാഷ്ട്ര വിമാന യാത്ര പാക്കേജുകൾ 

യു.എ.ഇ യിലെ ദുബായ്, അബുദാബി എന്നീ നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന അഞ്ച് ദിവസത്തെ “ഡാസ്‌ലിംഗ് ദുബായ് വിത്ത് അബുദാബി” ടൂർ 2026 ജനുവരി 22 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു.

കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആഭ്യന്തര ടൂർ പാക്കേജുകൾക്ക് LTC സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുകയോ IRCTC വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

 

വെബ്സൈറ്റ് – www.irctctourism.com

 

തിരുവനന്തപുരം – 8287932095 / 42

എറണാകുളം – 8287932082 / 24

കോഴിക്കോട് – 8287932098

 

 

 

Leave a Reply

Your email address will not be published. Required fields are marked *