ഐ പി എൽ താരലേലം ;ചരിത്രം തീർത്ത് പാറ്റ് കമ്മിൻസ്,20കോടി മൂലത്തിൽ താരത്തെ സണ്‍ റൈസേഴ്സ് സ്വന്തമാക്കി1 min read

 

ദുബായ് :ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചരിത്രം തീർത്തു . 2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ഓക്ഷനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ആര്‍ സി ബിയും മുംബൈ ഇന്ത്യൻസും സണ്‍ റൈസേഴ്സ് ഹൈദരബാദും കമ്മിൻസിനായി മത്സരിച്ചു.

10 കോടിക്ക് മുകളിലേക്ക് വിഡ് പോയപ്പോള്‍ അത് സണ്‍ റൈസേഴ്സും ആര്‍ സി ബിയും തമ്മില്‍ മാത്രമായുള്ള പോരാട്ടമായി മാറി. അവസാനം 20 കോടി 50 ലക്ഷത്തിന് കമ്മിൻസിനെ സണ്‍ റൈസേഴ്സ് സ്വന്തമാക്കി. ഐ പി എല്ലിലെ റെക്കോര്‍ഡ് തുകയാണിത്.

 

പാറ്റ് കമ്മിൻസ് കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കളിച്ചിരുന്നില്ല. ഐ പി എല്ലില്‍ ആകെ 42 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കമ്മിൻ 45 വിക്കറ്റുകള്‍ ഐ പി എല്ലില്‍ നേടിയിട്ടുണ്ട്. ഒപ്പം മൂന്ന് അര്‍ധ സെഞ്ച്വറിയും ഐ പി എല്ലില്‍ താരം നേടിയിട്ടുണ്ട്‌. മുൻപ്കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനായുമാണ് കമ്മിൻസ് കളിച്ചിട്ടുള്ളത്.

Leave a Reply