യുദ്ധം പരിസ്ഥിതിയിൽ ചെലുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെപ്പറ്റി അവബോധം നൽകുവാനായി ഈ ദിനം ആചരിക്കപ്പെടുന്നു. പലപ്പോഴും യുദ്ധത്തിൻ്റെ ഇരയായി പരിസ്ഥിതി മാറ്റപ്പെടുന്നു, എന്നാൽ ഈ സമയങ്ങളിൽ പോലും പരിസ്ഥിതി സംരക്ഷണം ഒരു മുൻഗണനയായി തുടരണമെന്നും ഈ ദിനം നമ്മെ ഒർമ്മപ്പെടുത്തുന്നു.
യുദ്ധങ്ങൾ പരിസ്ഥിതിയെ സമ്പൂർണ്ണമായി നശിപ്പിക്കുന്നു, മനുഷ്യൻ, വന്യജീവികൾ ഉൾപ്പെടെയുള്ളവയുടെ ആവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നു. സ്ഫോടകവസ്തുക്കൾ, രാസായുധങ്ങൾ തുടങ്ങിയവയിൽ നിന്ന് വായു ജലം മണ്ണ് ഇവ മലിനമാനപ്പെടുന്നു. സൈനിക നടപടികൾ,, അനുബന്ധമായി നടക്കുന്ന നിർബന്ധിത കുടിയേറ്റം വനനശീകരണവും ഭൂമിയുടെ തകർച്ചയ്ക്കും കാരണമാകുന്നു. സംഘർഷങ്ങൾ അവസാനിച്ചാലും ഈ പാരിസ്ഥിതിക പ്രശ്‌നങ്ങൾ വളരെക്കാലം നീണ്ടു നിൽക്കുകയും ജനങ്ങളെ ദോഷമായി ബാധിക്കുകയും ചെയ്യും. യുദ്ധം കാരണം വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകരുന്നു. ഇത് ജനജീവിതത്തെ ദുസ്സഹമാക്കുന്നു. യുദ്ധം അതിജീവിച്ചവർക്ക് ശാരീരികവും മാനസികവുമായ ആഘാതങ്ങൾ ഉണ്ടാകുന്നു. ശാരീരികമായ അസ്വസ്ഥതകൾ, ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസ്ഓർഡർ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ആയതിനാൽ സംഘർഷാനന്തര സാഹചര്യത്തിൽ പുനർ നിർമ്മാണത്തിനും, പരിസ്ഥിതി,, ആരോഗ്യ സംരക്ഷണത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകണം
സുസ്ഥിര വികസന ലക്ഷ്യങ്ങളും, പരിസ്ഥിതി നീതിയും ഈ വിധത്തിൽ ക്രോഡീകരിക്കാം…. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ, സംഘടനകൾ, കാലാവസ്ഥാ പ്രവർത്തനം, കരയിലെ ജീവിതം, ശുദ്ധവായു ലഭ്യതയും, ശുചിത്വവും. യുദ്ധസമയത്ത് പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കാതിരുന്നാൽ അത് മനുഷ്യൻ്റെ നിലനിൽപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കും.
ഡോക്ടർ രഘു,
സംസ്ഥാന ഉപാദ്ധ്യക്ഷൻ,
ആരോഗ്യഭാരതി
