അന്താരാഷ്ട്ര അൽബിനിസം ബോധവൽക്കരണദിനം, ജൂൺ 131 min read

അൽബിനിസംഅഥവാ വെള്ളപ്പാണ്ട് എന്ന പാരമ്പര്യമായി കാണപ്പെടുന്ന അസുഖത്തെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുവാനാണ് ജൂൺ 13, അൽബിനിസം ബോധവൽക്കരണ ദിനമായി ആചരിക്കപ്പെടുന്നത്
ശരീരത്തിന് സാധാരണ നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെൻ്റിൻ്റെ അഭാവമോ ഉൽപ്പാദനക്കുറവോ ആയ ഒരു ജെനറ്റിക് അഥവാ പാരമ്പര്യ രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് അൽബിനിസം. തൈറോസിനേസ് എന്ന എൻസൈമിൻ്റെ അഭാവമാണ് മെലാനിൻ്റെ ഉൽപ്പാദനത്തെ ഇല്ലാതാക്കുന്നത്.
ഈ അസുഖം ബാധിച്ചവരുടെ ചർമ്മം, മുടി, കണ്ണുകൾ എന്നിവ വെളുത്തതോ ചാരനിറത്തിലോ ഉള്ളതായിരിക്കും, രോഗലക്ഷണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു, അതിൻപ്രകാരം ഇവയെ ഒ സി എ 1,2,3,4 എന്നും നേത്ര അൽബിനിസം, ഹെർമൻസ്കി പുഡ് ലക്ക് സിൻഡ്രോം, ചെഡിയാക് ഹിഗാഷിസിൻഡ്രോം, ഗ്രിസെല്ലി സിൻഡ്രോം എന്നിങ്ങനെ തരം തിരിക്കാം. ഇതിൽ അവസാനം പറഞ്ഞ മൂന്നു തരങ്ങളും അസാധാരണമാണ്, എന്നാൽ രോഗപ്രതിരോധശേഷി കുറയുവാനും, രക്തസംബന്ധമായും, ശ്വാസകോശ, ന്യൂറോളജിക്കൽ സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാകുവാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്.
ഇതുപോലെ തന്നെ വെള്ളപ്പാടുകൾ കാണപ്പെടുന്ന ഒരു അസുഖമാണ് *വിറ്റിലിഗോ*, എന്താണ് അൽബിനിസവും വിറ്റിലിഗോയും തമ്മിലുള്ള വ്യത്യാസം….
വിറ്റിലിഗോ ഒരു ഓട്ടോഇമ്യൂൺ ഡിസീസ് ആണ് . ആൻ്റിബോഡീസ്, മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന
മെലനോസൈറ്റിനെ നശിപ്പിച്ചു കളയുന്നതാണ് കാരണം. സാധാരണയായി ശരീരം മുഴുവൻ വെള്ളപ്പാടുകൾ ഉണ്ടാകാറില്ല, കൈ, കൈവിരലുകൾ, മുഖം, വായ്ക്കകം, കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളപ്പാടുകൾ കാണപ്പെടുന്നു
അൽബിനിസം ചികിൽസിച്ചു ഭേദപ്പെടുത്താർ സാദ്ധ്യമല്ല. വിറ്റിലിഗോ പൂർണ്ണമായോ ഭാഗികമായോ ചികിൽസിച്ചു ഭേദപ്പെടുത്താം.

ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.

Leave a Reply

Your email address will not be published. Required fields are marked *