തിരുവനന്തപുരം :ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക പുതുവർഷ വിനോരസഞ്ചാര യാത്രാ ട്രെയിൻ ഡിസംബർ 27-ന് സെൽ ദിവസ യാത്രയിൽ രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നു.
ഇന്ത്യൻ റെയിൽവെയുടെ ഭാരൽ ഗൗരവ ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂർ ടൈംസ്യമായി സഹകരിച്ച് പുതുവർഷ സെഷ്യൽ ട്രെയിൻ യാത്ര സംഘടിരിക്കുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന 9 ദിവസം നീളുന്ന യാത്ര ഡിസംബർ 27-ന് പുറപ്പെടും. യാത്രയുടെ ഭാഗമായി ഗോവ,മുംബൈ, അജന്താ, എല്ലോറ,ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം. എറണാകുളം ടൗൺ തൃശ്ശൂർ ഷൊർണൂർ കോഴിക്കോട്, തലശ്ശേരി. കണ്ണൂർ പയ്യന്നൂർ കാസർഗോഡ് മംഗലാപുരം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് കയറാം.
യാത്രയിലുടനീളം ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം. എൽടിസി/എൽഎഫ്‌സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒമ്പത് ദിവസത്തെ യാത്രയിൽ ഇൻഷുറൻസ്, ഹോട്ടലുകൾ കാഴ്ചകൾ കാണുന്നതിനുള്ള വാഹനങ്ങൾ, സൗത്ത് ഇന്ത്യൻ ഭക്ഷണം എന്നിവയോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. ലഗേജ് ആശങ്കയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാത്രി താമസം അല്ലെയിം കാഴ്ചകൾ കാണാൻ പോകുമ്പോൾ ആവശ്യമുള്ള ലഗേജ് മാത്രം കൊണ്ടുപോയാൽ മതി.
യാത്രക്കാർക്ക് മുംബൈയിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു സ്ലീപ്പർ ക്ലാസിന് 20,500 രൂപയും തേർഡ് എസിക്ക് 29.950 രൂപയും സെക്കന്റ് എസിക്ക് 37.650 രൂപയും ഫസ്റ്റ് എസിക്ക് 45.600 രൂപയുമാണ് നിരക്കുകൾ. 2024. 2C വർഷങ്ങളിൽ 27475 ടൈംസിൻ്റെ നേതൃത്യത്തിൽ തീർത്ഥാടകർക്കും, വിനോദസഞ്ചാരികൾക്കുമായി ഏകദേശം 278.630 കിലോമീറ്ററിലധികം നീളുന്ന യാത്രം ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനും മറ്റും വിവരങ്ങൾക്കും www.tourtimes.in സന്ദർശിക്കുകയോ73 05 8585 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
