ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 39 മത് ബിരുദദാന സമ്മേളനം നടന്നു,ജനചിന്തക്ക് അഭിമാനമായ് അനിൽ നെടിയാംകോടും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി1 min read

തിരുവനന്തപുരം :ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 39 മത് ബിരുദദാന സമ്മേളനം  ഏപ്രിൽ 07 ചൊവ്വാഴ്‌ച ന്യൂഡൽഹി അസ്ഥാനത്തും രാജ്യത്താകമാനമായി 51 മേഖലാ കേന്ദ്രങ്ങളിലും നടന്നു .
ഇഗ്നോയുടെ ന്യൂഡൽഹി ആസ്ഥാനത്ത് ഭാരതത്തിന്റെ  ഉപരാഷ്ട്രപതി  സി പി രാധാകൃഷ്ണൻ ബിരുദദാന പ്രഭാഷണം നടത്തി .ന്യൂഡൽഹിയിൽ വച്ച് നടന്ന മുഖ്യ ബിരുദദാന സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തിരുവനന്തപുരത്തു നടത്തിയ പ്രാദേശിക ബിരുദദാന ചടങ്ങിനു മുന്നോടിയായി പ്രദർശിപ്പിച്ചു.

ഇഗ്നോ തിരുവനന്തപുരം മേഖലാകേന്ദ്രത്തിന്റെ ബിരുദദാന സമ്മേളനം ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. കേരള ഹെൽത്ത് യൂണിവേഴ്സിറ്റി യുടെയും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  പ്രൊ .ഡോ മോഹൻ കുന്നുമ്മൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി ബിരുദദാന പ്രഭാഷണം നടത്തി. തിരുവനന്തപുരം റീജിയണൽ സെന്ററിൽ നിന്ന് രണ്ട് പേർ ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ കരസ്‌ഥമാക്കി. . നിജേഷ് എസ് പി (കോമേഴ്‌സ് ഇൽ ബിരുദാനന്തര ബിരുദം), . നിഷ കൃഷ്ണൻ (സോഷ്യൽ വർക്ക് കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം), എന്നിവരാണ് ദേശീയ തലത്തിൽ ഉയർന്ന മാർക്ക് നേടിയതിനുള്ള സ്വർണ മെഡൽ കരസ്‌ഥമാക്കിയത്. . നിഷ കൃഷ്ണൻ ഹിസ് ഹോളിനസ് ദലൈലാമ ക്യാഷ് അവാർഡ് നേടി. തിരുവനതപുരം മേഖല കേന്ദ്രത്തിനു കീഴിൽ 4907 പേർ വിവിധ വിഷയങ്ങളിൽ ബിരുദം / ഡിപ്ലോമ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

ചടങ്ങിൽ ജനചിന്ത അസോസിയേറ്റ് എഡിറ്റർ  അനിൽനെടിയാംകോട്  ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ രണ്ടാം പോസ്റ്റ് ഗ്രാജുവേഷൻ നേടി.

പ്രസ്തുത ചടങ്ങിൽ ഇഗ്നോ തിരുവനതപുരം മേഖലാ കേന്ദ്രം സീനിയർ റീജിയണൽ ഡയറക്ടർ ഡോ. എം രാജേഷ് മേഖലാകേന്ദ്രത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കോഡിനേറ്റർമാരും അക്കാഡമിക് കൗൺസിലേഴ്സും മറ്റു വിശിഷ്ട വ്യക്തികളും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു .