കേരള രാജ്യാന്തര ചലച്ചിത്രമേള 2025 പതിപ്പിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ് സംവിധാനം ചെയ്ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സ്ത്രീകൾ നേരിടുന്ന മാനസിക സംഘർഷങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്ത സമൂഹത്തിൻ്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ് ഷാഡോ ബോക്സ് എന്ന ബംഗാളി ചിത്രം. മായ എന്ന കഥാപാത്രത്തിലൂടെ, കരുത്തിന്റെയും ധീരതയുടെയുo വൈവിധ്യമാർന്ന കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കുടുംബബന്ധങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും വ്യത്യസ്ത ഭാവങ്ങൾ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
മേളയിൽ ചിത്രം ഈ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിപ്രസി പുരസ്കാരവും ഷാഡോ ബോക്സ് നേടിയിട്ടുണ്ട്.
