തിരുവനന്തപുരം :വര്‍ക്കല പാളയംകുന്ന് ജനത ജംഗ്ഷന്‍ ഗുരുമന്ദിരത്തിന്റെയും ഗുരു പ്രതിഷ്ഠയുടെയും മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കലാ ശ്രേഷ്ഠ പുരസ്‌കാരം സിനിമാ താരം നന്ദുവിന് സമ്മാനിക്കും.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 6,7 തിയതികളിലായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ശിവഗിരി ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുരസ്‌കാരം സമ്മാനിക്കും.
നിര്‍ധനരായ നാല് കിടപ്പുരോഗികള്‍ക്ക് പതിനായിരം രൂപ വീതം ധനസഹായവും ചടങ്ങില്‍ കൈമാറും. വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഷൈന്‍ (പ്രസിഡന്റ)
പ്രദീപ് (ട്രഷറര്‍)
സണ്ണി സി (കണ്‍വീനര്‍ ആഘോഷ കമ്മിറ്റി)
മധു (വൈസ് പ്രസിഡന്റ)
അനില്‍കുമാര്‍ ( മുന്‍ ഗുരുമന്ദിര പ്രസിഡന്റ )
